ആശ്വാസമായി രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു

രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. തമിഴ്‌നാട്ടില്‍ പന്ത്രണ്ടായിരത്തോളം കേസുകളും കാര്‍ണാടകയില്‍ ആറായിരത്തോളം കേസുകളും
മഹാരാഷ്ട്രയില്‍ ഏട്ടായിരത്തോളം കേസുകളും റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് മാസത്തിനിടെയുള്ള ഏറ്റവും കുറവ് കേസുകളാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത്. താജ് മഹല്‍ ഉള്‍പ്പടെയുള്ള കേന്ദ്ര സംരക്ഷണത്തിലുള്ള സ്മാരകങ്ങളും മ്യൂസിയങ്ങളും ജൂണ്‍ 16 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും.

ആശ്വാസമായി രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ ദിവസത്തേ കണക്കുകള്‍ പ്രകാരം തമിഴ് നാട്ടില്‍ 12,772 കേസുകള്‍ സ്ഥിരീകരിച്ചപ്പോള്‍ 254 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കര്‍ണാടകയില്‍ 6835 കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്,120 മരണവും സ്ഥിരീകരിച്ചു.

മൂന്നു മാസത്തിനിടെയുള്ള ഏറ്റവും കുറവ് കേസുകളാണ് മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ 8,129പേര്‍ക്ക് കൊവിഡ് സ്ഥിരികരിച്ചപ്പോള്‍ 200 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ദില്ലിയില്‍ 131 കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്ത്. ദില്ലിയിലെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 0.22% മായി കുറഞ്ഞു.

ഇതോടെ ദില്ലിയിലെ ആക്റ്റീവ് കേസുകള്‍ 3226 ആയി.തുടര്‍ച്ചയായ 22ആം ദിവസവും രാജ്യത്തെ പ്രതിദിന കോവിഡ് പോസിറ്റിവിറ്റി നിരക്ക് 10%ത്തില്‍ താഴെയാണെന്നും കേന്ദ്രം അറിയിച്ചു. ദേശിയ തലത്തില്‍ വീടുകയറിയുള്ള കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് ഡ്രൈവ് പ്രയോഗികമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ബോംബെ ഹൈക്കോടതിയെ അറിയിച്ചു.

ചില സംസ്ഥാന സര്‍ക്കാരുകളും മുനിസിപ്പലിറ്റികളും വീടുകള്‍ കയറി പൗരന്മാര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നടത്തുന്നുണ്ടെന്നും എന്നാല്‍ ദേശിയ തലത്തില്‍ അത്തരം മാര്‍ഗ്ഗങ്ങള്‍ പ്രയോഗികമല്ലെന്നും കേന്ദ്രം അറിയിച്ചു. 12 മുതല്‍ 18 വയസ്സ് വരെ ഉള്ള കുട്ടികളുടെ വാക്സിന്‍ ട്രയലിനു പിന്നാലെ 6 മുതല്‍ 12 വയസ്സ് വരെയുള്ള കുട്ടികളുടെ കൊവാക്‌സിന്‍ ട്രയല്‍ പരീക്ഷണം ദില്ലി ഐയിംസ്ല്‍ നാളെ ആരംഭിക്കും.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ 2മുതല്‍ 6 വയസ്സ് വരെയുള്ള കുട്ടികളുടെ പരീക്ഷണവും എയിംസില്‍ നടക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. അതേ സമയം ധാരാവിയില്‍ ഇന്ന് ആര്‍ക്കും കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചില്ല. രാജ്യത്ത് രണ്ടാം തരംഗം ആരംഭിച്ച ശേഷം ആദ്യമായാണ് ധാരാവിയില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്നത്.

താജ് മഹല്‍ ഉള്‍പ്പടെയുള്ള കേന്ദ്ര സംരക്ഷണത്തിലുള്ള സ്മാരകങ്ങള്‍-മ്യൂസിയങ്ങള്‍ ഉള്‍പ്പടെയുള്ളവ ജൂണ്‍ 16 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് 2 മാസമായി ഇവ അടച്ചിട്ടിരിക്കുകയായിരുന്നു. അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ സംസ്ഥാനങ്ങള്‍ക്ക് 96,490 ഡോസ് വാക്സിനുകള്‍ വിതരണം ചെയ്യുമെന്ന് കേന്ദ്രം അറിയിച്ചു.

നിലവില്‍ 1.4 കോടി വാക്സിന്‍ സംസ്ഥാനങ്ങളുടെ പക്കലുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.അതേസമയം ഭാരത് ബൈയോടെകിന്റെ സുരക്ഷാ ചുമതല CRPF ഏറ്റെടുത്തു. 64 പേരടങ്ങുന്ന സംഘമാണ് കോവാക്‌സിന്‍ നിര്‍മാണ കമ്പനിക്ക് സുരക്ഷ ഒരുക്കുകയെന്ന് കേന്ദ്രം അറിയിച്ചു.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News