മഹാരാഷ്ട്രയില്‍ പുതിയ കൊവിഡ് കേസുകളും മരണങ്ങളും ഗണ്യമായി കുറഞ്ഞു

തിങ്കളാഴ്ച മഹാരാഷ്ട്രയില്‍ 8,129 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ ചികിത്സയില്‍ കഴിയുന്നവര്‍ 1,47,354 ആയി. 200 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 1,12,696 ആയി.

14,732 രോഗികളെ അസുഖം ഭേദമായി ഡിസ്ചാര്‍ജ് ചെയ്തു. ഇതോടെ രോഗമുക്തി നേടിയവര്‍ 56,54,003 ആയി. സംസ്ഥാനത്തെ രോഗമുക്തി നിരക്ക് 95.55 ശതമാനമായി ഉയര്‍ന്നു. മരണനിരക്ക് 1.90% .

നിലവില്‍ 9,49,251 പേര്‍ വീടുകളില്‍ സമ്പര്‍ക്ക വിലക്കിലും 5,997 പേര്‍ വിവിധ കൊവിഡ് കേന്ദ്രങ്ങളിലും ചികിത്സയിലാണ്. മുംബൈയില്‍ 530 പുതിയ കൊവിഡ് കേസുകളും 19 മരണങ്ങളും കൂടി രേഖപ്പെടുത്തി. രോഗബാധിതരുടെ എണ്ണം 716,190 ആയി ഉയര്‍ന്നു. മരണസംഖ്യ 15,202 ആയി ഉയര്‍ന്നു.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News