തൃശൂരില്‍ ട്രാക്ക് പരിശോധനയ്ക്കിടെ റെയില്‍വേ ജീവനക്കാരന്‍ എന്‍ജിന്‍ തട്ടി മരിച്ചു

ട്രാക്കില്‍ രാത്രി പട്രോളിങ് നടത്തുന്നതിനിടെ ട്രെയിനിന്റെ എന്‍ജിന്‍ തട്ടി റെയില്‍വേ ജീവനക്കാരന്‍ മരിച്ചു. സഹപ്രവര്‍ത്തകന് ഗുരുതരമായി പരുക്കേറ്റു.

തൃശൂര്‍ റെയില്‍വേ എന്‍ജിനീയറിങ് വിഭാഗത്തിലെ ഗ്യാങ് മാന്‍ ഹര്‍ഷന്‍ കുമാര്‍ (38) ആണു മരിച്ചത്. സഹപ്രവര്‍ത്തകന്‍ വടക്കാഞ്ചേരി സ്വദേശി വിനീഷ് (20) തലയ്ക്കു ഗുരുതര പരുക്കേറ്റ് ജൂബിലി മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

തിങ്കളാഴ്ച രാത്രി എട്ടരയോടെ ഒല്ലൂരിനും തൃശൂരിനും ഇടയിലായിരുന്നു സംഭവം. മഴ മൂലം ട്രാക്കില്‍ തടസ്സങ്ങള്‍ സംഭവിച്ചിട്ടുണ്ടോ എന്നു പരിശോധിക്കാന്‍ പുറപ്പെട്ടതായിരുന്നു. രാജധാനി എക്‌സ്പ്രസ് വരുന്നതു കണ്ട് എതിര്‍വശത്തെ ട്രാക്കിലേക്കു കയറിനിന്ന ഇവരെ ഇതുവഴിയെത്തിയ എന്‍ജിന്‍ ഇടിക്കുകയായിരുന്നു.

പ്രാകൃതമായ ഇത്തരം പരിശോധനാ രീതികള്‍ മൂലം റയില്‍വേയില്‍ ഓരോ വര്‍ഷവും അനവധി ജീവനക്കാരാണ് ഇങ്ങനെ മരണപ്പെടുന്നത്.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News