ജിപ്‌മെറില്‍ പി എച്ച് ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

പുതുച്ചേരി ജവാഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ജിപ്മര്‍) ജൂലൈ സെഷനിലെ പി എച്ച് ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ബയോകെമിസ്ട്രി, ക്ലിനിക്കല്‍ ഫാര്‍മക്കോളജി, ഡെര്‍മറ്റോളജി, നിയോനാറ്റോളജി, മെഡിക്കല്‍ ഓങ്കോളജി, ഫിസിയോളജി, പ്രിവന്റീവ് ആന്‍ഡ് സോഷ്യല്‍ മെഡിസിന്‍, ഒബ്‌സ്‌ട്രേറ്റിക്‌സ് ആന്‍ഡ് ഗൈനെക്കോളജി എന്നീ വകുപ്പുകളിലായി 16 ഒഴിവുകളാണുള്ളത്. ജെ ആര്‍ എഫ് അല്ലെങ്കില്‍ എസ ആര്‍ എഫ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.

മെഡിക്കല്‍/ഡെന്റല്‍/വെറ്ററിനറി (എം ഡി, എം എസ്, ഡി എം, എം സി എച്ച്, എം ഡി എസ്, എം വി എസ് സി ആന്‍ഡ് എ എച്ച് എന്നിവ), നോണ്‍ മെഡിക്കല്‍ (എം എസ് സി – 2 /3 വര്‍ഷം, മേഖലയ്ക്കനുസരിച്ച്) വിഭാഗങ്ങളില്‍ അപേക്ഷിക്കാം. 60 ശതമാനം മാര്‍ക്ക് യോഗ്യതായ പരീക്ഷയില്‍ നേടിയിരിക്കണം. (പട്ടിക/ ഒ ബി സി/ ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 55 ശതമാനം).

മേഖലക്കനുസരിച്ച് വേണ്ട വിദ്യാഭ്യാസ യോഗ്യത https://jipmer.edu.in/academics/examinations ലിങ്ക് വഴി ജൂണ്‍ 18 ന് വൈകിട്ട് അഞ്ചുവരെ നല്‍കാം.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here