BIG BREAKING: കെ സി വേണുഗോപാൽ തെറിച്ചേക്കും :കമൽനാഥിനെ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഹൈക്കമാൻഡ് പരിഗണിക്കുന്നു

കെ സി വേണുഗോപാലിന്റെ സംഘടനാ ചുമതല സ്ഥാനം നഷ്ടമായേക്കുമെന്ന് റിപ്പോർട്ട് .കെ സിയ്ക്ക് പകരം കമൽനാഥിനെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഹൈക്കമാൻഡ് പരിഗണിക്കുന്നു.

വിമത നേതാക്കൾക്കടക്കം കെസി വേണുഗോപാലിനെതിരെ കടുത്ത അതൃപ്തി നിലനിൽക്കുന്നതിനിടയിലാണ് നീക്കം. കേരളത്തിലെ കോൺ​​ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രകടവും കെ സിയ്ക്ക് തിരിച്ചടിയായി.

കെപിസിസി പുനഃസംഘടനയിലും പിടിമുറുക്കിയിരിക്കുകയാണ് ഹൈക്കമാൻഡ്. 5 അംഗ തിരഞ്ഞെടുപ്പ് സമിതിയെ ഹൈക്കമാന്റ് ഉടൻ തീരുമാനിക്കും. പുനഃസംഘടനയിൽ ഗ്രൂപ്പ് വീതം വെപ്പ് വേണ്ടെന്നും ഹൈക്കമാൻഡ് വ്യക്തമാക്കുന്നു.

സംസ്ഥാന, ജില്ലാ തലങ്ങളിൽ അച്ചടക്ക സമിതി രൂപീകരിക്കും.ഇന്ന് കേരളത്തിലെത്തുന്ന സംസ്ഥാനത്തിന്റെ ചുമതലയുള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ എല്ലാ ജില്ലകളിലേയും നേതാക്കളുമായി ആശയവിനിമയം നടത്തും.

യുഡിഎഫ് കൺവീനറിന്റെ കാര്യത്തിൽ അഭിപ്രായ സ്വരൂപണം നടത്തും.കെ മുരളീധരന്റെ പേര് കൺവീനർ സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നുണ്ട്.കെ വി തോമസിന് സംസ്ഥാന ചുമതലയുള്ള ജനറൽ സെക്രട്ടറി സ്ഥാനം നൽകിയേക്കുമെന്നും സൂചനയുണ്ട്.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News