മുട്ടില്‍ മരംമുറി കേസ്: സര്‍ക്കാര്‍ നിലപാട് തേടി ഹൈക്കോടതി; മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍

മുട്ടില്‍ മരംമുറി കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് നിലപാട് തേടി. പ്രതികള്‍ക്കെതിരെ 39 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതന്നും സര്‍ക്കാര്‍ അറിയിച്ചു.

എന്നാല്‍ തങ്ങള്‍ക്കെതിരായ കേസ് നിയമപരമല്ലെന്നാണ് പ്രതികളുടെ വാദം. തങ്ങളെ എപ്പോള്‍ വേണമെങ്കിലും അറസ്റ്റ് ചെയ്യാം. രാഷ്ട്രീയ – മാധ്യമ വേട്ടയാണ് മുട്ടില്‍ കേസില്‍ നടക്കുന്നതെന്നും പ്രതികള്‍ പറഞ്ഞു. ആന്റോ അഗസ്റ്റ്യന്‍, റോജി അഗസ്റ്റ്യന്‍, ജോസ് കുട്ടി അഗസ്ത്യന്‍ എന്നിവരാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News