ക​ട​ൽ​ക്കൊ​ല​ക്കേ​സ് സു​പ്രീംകോ​ട​തി അ​വ​സാ​നി​പ്പി​ച്ചു

ക​ട​ൽ​ക്കൊ​ല​ക്കേ​സ് സു​പ്രീം കോ​ട​തി അ​വ​സാ​നി​പ്പി​ച്ചു. ജ​സ്റ്റീ​സ് ഇ​ന്ദി​ര ബാ​ന​ർ​ജി അ​ധ്യ​ക്ഷ​യാ​യ ബെ​ഞ്ചി​ൻറേ​താ​ണ് ഉ​ത്ത​ര​വ്. ഇ​റ്റാ​ലി​യ​ൻ നാ​വി​ക​ർ​ക്കെ​തി​രാ​യി രാ​ജ്യ​ത്തു​ള്ള എ​ല്ലാ ന​ട​പ​ടി​ക​ളും അ​വ​സാ​നി​പ്പി​ച്ചു.ഇ​റ്റ​ലി​യു​ടെ ന​ഷ്ട​പ​രി​ഹാ​ര തു​ക സ്വീ​ക​രി​ച്ചു​കൊ​ണ്ടാ​ണ് ന​ട​പ​ടി.

ന​ഷ്ട​പ​രി​ഹാ​ര തു​ക​യാ​യ 10 കോ​ടി രൂ​പ കേ​ര​ള ഹൈ​ക്കോ​ട​തി​ക്ക് കൈ​മാ​റ​ണം. ഇ​ര​ക​ളു​ടെ കു​ടും​ബ​ത്തി​ൻറെ വാ​ദം​കേ​ട്ട് ഹൈ​ക്കോ​ട​തി തു​ക വി​ത​ര​ണം ചെ​യ്യും.മ​രി​ച്ച ര​ണ്ട് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് നാ​ല് കോ​ടി വീ​ത​വും, ബോ​ട്ട് ഉ​ട​മ​യ്ക്ക് ര​ണ്ട് കോ​ടി രൂ​പ​യു​മാ​ണ് ന​ഷ്ട​പ​രി​ഹാ​രം നി​ശ്ച​യി​ച്ച​ത്.

ഇ​റ്റാ​ലി​യ​ൻ നാ​വി​ക​രാ​യ സാ​ൽ​വ​ത്തോ​റെ ജെ​റോ​ൺ, മാ​സി​മി​ലാ​നോ ല​ത്തോ​റെ എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ർ​ജി​ക​ൾ ഒ​ൻ​പ​ത് വ​ർ​ഷ​മാ​യി സു​പ്രീംകോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​യി​രു​ന്നു.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here