ആർ ടി പി സി ആർ ടെസ്റ്റ്: ലാബ് ഉടമകൾ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും

ആർ ടി പി സി ആർ ടെസ്റ്റിനുള്ള നിരക്ക് കുറച്ചതിനെതിരെ ലാബ് ഉടമകൾ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും . ആർ ടി പി സി ആർ ടെസ്റ്റിറ്റ് 500 രൂപ നിശ്ചയിച്ച സംസ്ഥാന സർക്കാർ ഉത്തരവ് ശരിവച്ച സിംഗിൾ ബെഞ്ച് വിധിക്കെതിരേ സ്വകാര്യ ലാബുടമകൾ സമർപ്പിച്ച അപ്പീൽ ഹർജിയിലാണ് വിധി.

ഐ സി എം ആർ മാനദണ്ഡപ്രകാരം,ടെസ്റ്റ് നിരക്ക് നിശ്ചയിക്കാൻ സർക്കാരിന് അധികാരമില്ലെന്നാണ് ലാബുടമകളുടെ വാദം
ഐ സി എം ആറിന്റെ മാർഗ നിർദേശങ്ങളനുസരിച്ച് 4,500 രൂപ വരെ ഈടാക്കാമെന്ന് സുപ്രിംകോടതി വ്യക്തമാക്കിയിരുന്നുവെന്ന് ഉടമകൾ ചൂണ്ടിക്കാട്ടി.

നിരക്ക് കുറച്ചത് അധിക സാമ്പത്തിക ഉണ്ടാക്കുന്നുവെന്നും ലാബ് ഉടമകൾ കോടതിയിൽ പറഞ്ഞു.എന്നാൽ പകർച്ചവ്യാധി തടയൽ നിയമപ്രകാരം നിരക്ക് നിശ്ചയിക്കാൻ അധികാരമുണ്ടെന്നാണ് സംസ്ഥാന സർക്കാരിൻ്റെ നിലപാട്.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News