രാമക്ഷേത്ര ഭൂമി ഇടപാട്; 16 കോടി രൂപയുടെ തട്ടിപ്പെന്ന് ആരോപണം

അയോധ്യയില്‍ ഭൂമി വാങ്ങിയതില്‍ രാമക്ഷേത്ര ട്രസ്റ്റ് 16 കോടിയില്‍പ്പരം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് ആരോപണം. രണ്ട് കോടി രൂപ വിലമതിക്കുന്ന 1.208 ഹെക്ടര്‍ സ്ഥലം 18.5 കോടി രൂപയ്ക്ക് വാങ്ങിയതായി ട്രസ്റ്റ് ഭാരവാഹികള്‍ വില്‍പ്പനപത്രമുണ്ടാക്കിയെന്ന് സമാജ്വാദി പാര്‍ടി നേതാവ് തേജ്നാരായണന്‍ പവന്‍ പാണ്ഡെയും എ എ പി നേതാവ് സഞ്ജയ്സിങ് എം പിയും രേഖകള്‍ സഹിതം വെളിപ്പെടുത്തി. ലക്ഷക്കണക്കിനുപേരില്‍നിന്ന് സമാഹരിച്ച പണം ട്രസ്റ്റ് ഭാരവാഹികള്‍ കൊള്ളയടിച്ചുവെന്നും അവര്‍ പറഞ്ഞു.

അയോധ്യ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭൂമിക്കച്ചവട ഇടനിലക്കാരെ നിര്‍ത്തിയാണ് ട്രസ്റ്റ് അധികൃതര്‍ തട്ടിപ്പ് നടത്തിയത്. മെയ് 18നാണ് ഭൂമി കൈമാറ്റം രജിസ്റ്റര്‍ ചെയ്തത്. ആദ്യം കുസും പഥക്, ഹരീഷ് പഥക് എന്നിവരില്‍നിന്ന് രണ്ട് കോടി രൂപയ്ക്ക് രവി മോഹന്‍ തിവാരി, സുല്‍ത്താന്‍ അന്‍സാരി എന്നിവരുടെ പേരില്‍ സ്ഥലം കൈമാറി. ഇവരില്‍നിന്നും, 10 മിനിറ്റിനുശേഷം ഇതേ സ്ഥലം 18.5 കോടി രൂപയ്ക്ക് ട്രസ്റ്റ് വാങ്ങി. ട്രസ്റ്റ് അംഗം അനില്‍കുമാര്‍ മിശ്ര, അയോധ്യ മേയര്‍ ഋഷികേശ് ഉപാധ്യായ എന്നിവര്‍ രണ്ട് കൈമാറ്റത്തിലും സാക്ഷികളായി ഒപ്പുവച്ചിട്ടുണ്ട്.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News