പത്തനാപുരത്ത് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവം സംസ്ഥാന ഭീകര വിരുദ്ധ സ്‌ക്വാഡ് അന്വേഷിക്കും

കൊല്ലം പത്തനാപുരത്ത് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവം സംസ്ഥാന ഭീകര വിരുദ്ധ സ്‌ക്വാഡ് അന്വേഷിക്കും. പ്രദേശത്ത് എ.ടി.എസും സംസ്ഥാന പൊലീസും സംയുക്ത പരിശോധന നടത്തും.

സ്‌ഫോടക വസ്തുക്കള്‍ സംബന്ധിച്ച വിവരങ്ങള്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളും അന്വേഷിക്കും.വനം വികസന കോര്‍പ്പറേഷന് കീഴിലുള്ള കശുമാവിന്‍ തോട്ടത്തിലാണ് സ്‌ഫോടക വസ്തുക്കള്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.

നാല് ഡിറ്റനേറ്ററുകളും രണ്ട് ജലാറ്റിന്‍ സ്റ്റിക്കുകളുമടക്കമുള്ള സ്‌ഫോടക വസ്തുക്കളാണ് കണ്ടെത്തിയത്. സ്‌ഫോടന വസ്തുക്കള്‍ എത്തിച്ചവരെക്കുറിച്ച് വ്യക്തത ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. സമീപത്തെ പാറമടയിലെ ആവശ്യത്തിനായി എത്തിച്ചതാണോ സ്‌ഫോടക വസ്തുക്കള്‍ എന്ന കാര്യവും പരിശോധിച്ചു വരുന്നുണ്ട്.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News