കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് ഗായിക ശ്രേയ ഘോഷാല്‍

കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് ഗായിക ശ്രേയ ഘോഷാല്‍. സമൂഹമാധ്യമങ്ങളില്‍ ഗായിക പങ്കുവച്ച ചിത്രങ്ങളും വിഡിയോയും ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. വിഡിയോയ്‌ക്കൊപ്പം ശ്രേയ ഘോഷാല്‍ കുറിച്ച വാക്കുകളും ശ്രദ്ധേയമായിരിക്കുകയാണ്. മകന്‍ ദേവ്യാന്‍ ഉറങ്ങുകയാണെന്നും. ആ സമയത്താണ് താന്‍ വാക്‌സീന്‍ എടുക്കാന്‍ ക്ലിനിക്കില്‍ പോയതെന്നും ഗായിക പറഞ്ഞു.

‘ദേവ്യാന്‍ വീട്ടില്‍ ശാന്തമായി കിടന്നുറങ്ങുകയാണ്. ആ സമയത്താണ് ഞാന്‍ ധൃതിപ്പെട്ട് വീട്ടില്‍ നിന്നിറങ്ങി വാക്‌സിന്‍ സ്വീകരിക്കാന്‍ പോയത്. അടുത്തിടെ അമ്മമാരായ എല്ലാ സ്ത്രീകളും വാക്‌സീന്‍ എടുക്കുന്നത് പൂര്‍ണ സുരക്ഷിതമാണ്. ഇക്കാര്യം ഡോക്ടര്‍മാര്‍ തന്നെ ഉറപ്പു തരുന്നു. മറ്റെല്ലാവരെയും പോലെ അടുത്തിടെ കുഞ്ഞുങ്ങള്‍ക്കു ജന്മം നല്‍കിയവരും എത്രയും വേഗം വാക്‌സീന്‍ എടുക്കണമെന്ന് ഓര്‍മിപ്പിക്കുകയാണ്’, ശ്രേയ ഘോഷാല്‍ കുറിച്ചു.

കഴിഞ്ഞ മാസം 22നാണ് ശ്രേയ ഘോഷാല്‍ ആണ്‍കുഞ്ഞിനു ജന്മം നല്‍കിയത്. ആദ്യ കണ്‍മണിയെ വരവേറ്റതിന്റെ സന്തോഷം ശ്രേയയും ഭര്‍ത്താവ് ശൈലാദിത്യ മുഖോപാധ്യായും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. ഈ മാസം ആദ്യവാരമാണ് ഇരുവരും മകന്റെ പേര് വെളിപ്പെടുത്തിയത്. ആദ്യ കണ്‍മണിയെ വീട്ടിലേക്കു വരവേല്‍ക്കാനായി ശ്രേയ ഘോഷാല്‍ ഒരുക്കിയ കേക്കിനെക്കുറിച്ചുള്ള ചര്‍ച്ചകളും സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്നു. നീണ്ട കാലത്തെ പ്രണയത്തിനൊടുവില്‍ 2015ലാണ് ശ്രേയയും ശൈലാദിത്യയും വിവാഹിതരായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News