ട്വിറ്റർ പ്രതിനിധികളോട് ഹാജരാകാൻ ഐ.ടി പാർലമെൻററികാര്യ ഉപസമിതിയുടെ നിർദേശം. ഐ.ടി മാർഗനിർദേശങ്ങൾ പൗരന്റെ സ്വകാര്യത ഹനിക്കുന്നുണ്ടോയെന്ന് സമിതി പരിശോധിക്കും.വെള്ളിയാഴ്ചയാണ് സമിതി യോഗം ചേരുക.
ഐ.ടി മാർഗനിർദേശം പുറത്ത് വന്ന സാഹചര്യത്തിൽ സമൂഹമാധ്യമങ്ങളും സർക്കാരും തമ്മിലെ ബന്ധം വഷളാകുന്ന സാഹചര്യം നിലവിൽ വന്നിരുന്നു. ഈ ഘട്ടത്തിലാണ് കോൺഗ്രസ് എം.പി ശശി തരൂർ അധ്യക്ഷനായിട്ടുള്ള ഐ.ടി പാർലമെൻററികാര്യ ഉപസമിതി യോഗം ചേരുന്നത്. ട്വിറ്ററിന് പുറമെ ഐ.ടി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരോടും യോഗത്തിൽ ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്.
കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.