സ്വര്‍ണാഭരണങ്ങള്‍ക്ക് ഇന്ന് മുതല്‍ ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധം

സ്വർണാഭരണങ്ങളിൽ ഗുണമേന്മ മുദ്രണം ചെയ്യുന്നത് ഇന്ന് മുതൽ നിർബന്ധമായി. പുതിയ മാർഗനിർദ്ദേശങ്ങൾ അനുസരിച്ച്‌ രാജ്യത്തെ ജ്വല്ലറികളിൽ 14, 18, 22 കാരറ്റുള്ള സ്വർണ്ണാഭരണങ്ങൾ മാത്രമേ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) ഹാൾമാർക്ക് മുദ്രയോടെ വിൽക്കാൻ സാധിക്കുകയുള്ളൂ.

നേരത്തെ ജൂൺ ഒന്നു മുതൽ ആഭരണങ്ങളിൽ ഗുണമേന്മ മുദ്രണം നിർബന്ധമാക്കി കേന്ദ്ര സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നീട്ടി നൽകുകയായിരുന്നു. നിലവിൽ രാജ്യത്ത് വിൽക്കപ്പെടുന്നതിൽ 40 ശതമാനം സ്വർണ്ണാഭരണങ്ങൾ മാത്രമാണ് ഹാൾമാർക്ക് ചെയ്യുന്നത്.

കൂടാതെ, രാജ്യത്ത് നാല് ലക്ഷം ജ്വല്ലറികൾ ഉള്ളതിൽ 35,879 എണ്ണം മാത്രമാണ് ബിഐഎസ് സർട്ടിഫിക്കേഷൻ നേടിയിട്ടുള്ളതെന്നും വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്കുകൾ പറയുന്നു.കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഹാൾമാർക്കിങ് കേന്ദ്രങ്ങളുടെ എണ്ണത്തിൽ 25 ശതമാനം വർധനവുണ്ടായതായി സർക്കാരിന്റെ കണക്കുകൾ പറയുന്നു.

നിലവിലെ സാഹചര്യമനുസരിച്ച്‌ രാജ്യത്ത് ഒരു വർഷം 14 കോടി ആഭരണങ്ങൾ ഹാൾമാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. ഹാൾമാർക്ക് ചെയ്യുന്നത് നടപ്പാക്കാനും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഏകോപനത്തിനുമായി ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) ഡയറക്ടർ ജനറൽ പ്രമോദ് തിവാരിയുടെ നേതൃത്വത്തിലുള്ള സമിതി ചുമതലപ്പെടുത്തിയതായും വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

2019 നവംബറിലാണ് ആഭരണങ്ങൾക്ക് ഗുണമേന്മാ മുദ്ര നിർബന്ധമാക്കാൻ സർക്കാർ തീരുമാനം എടുത്തത്. 2021 ജനുവരി 15 മുതൽ രാജ്യത്ത് പദ്ധതി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ ഇതിനിടെ കൊവിഡ് വ്യാപനം രൂക്ഷമായതിന്റെ പശ്ചാത്തലത്തിൽ സർക്കാർ രണ്ടു പ്രാവശ്യമായി സമയ പരിധി നീട്ടി നൽകുകയായിരുന്നു.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News