കൊവിഡ് പ്രതിരോധത്തിന് എം കെ സ്റ്റാലിന്റെ ഫണ്ടിലേക്ക് 25 ലക്ഷം നല്‍കി വിജയ് സേതുപതി

കൊവിഡ് പ്രതിരോധത്തിന് എം കെ സ്റ്റാലിന്റെ ഫണ്ടിലേക്ക് 25 ലക്ഷം നല്‍കി വിജയ് സേതുപതി; സ്റ്റാലിനെ നേരിട്ട് കണ്ട് ചെക്ക് കൈമാറി
കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ ദിനം പ്രതി ആയിരക്കണക്കിന് ജീവനാണ് നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്നത്. നിരവധി തമിഴ് താരങ്ങള്‍ ഇതിനോടകം തന്നെ മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ ഫണ്ടിലേക്ക് സംഭവാന നടത്തി കഴിഞ്ഞു. ഇപ്പോഴിതാ വിജയ് സേതുപതി 25 ലക്ഷം രൂപ ഫണ്ടിലേക്ക് സംഭാന ചെയ്തിരിക്കുകയാണ്.

എംകെ സ്റ്റാലിനെ സെക്രട്ടറിയേറ്റിലെത്തി നേരിട്ട് കണ്ടാണ് സേതുപതി പണത്തിന്റെ ചെക്ക് കൈമാറിയത്. രജനികാന്ത്, അജിത്ത്, കാര്‍ത്തി, സൂര്യ, വിക്രം, ശിവകാര്‍ത്തികേയന്‍, ജയം രവി, ശങ്കര്‍, വെട്രിമാരന്‍, മുരുകദോസ് എന്നിവര്‍ നേരത്തെ തന്നെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കിയിരുന്നു.

മാസ്റ്റര്‍ എന്ന ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് അവസാനം റിലീസ് ചെയ്ത സേതുപതിയുടെ സിനിമ. ചിത്രത്തില്‍ വിജയ് ആയിരുന്നു നായകന്‍. ഇരുവരും ഒന്നിക്കുന്ന ആദ്യത്തെ ചിത്രമായിരുന്നു മാസ്റ്റര്‍. കൊവിഡ് ആദ്യ തരംഗത്തിന് ശേഷം തിയറ്ററുകള്‍ ആദ്യമായി തുറന്നപ്പോള്‍ റിലീസ് ചെയ്ത ചിത്രമാണെന്ന് പ്രത്യേകത കൂടി മാസ്റ്ററിനുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News