അവസാനം അതും സംഭവിച്ചു, പെട്രോളിനെക്കാള്‍ വിലക്കുറവില്‍ ബിയര്‍; ട്വീറ്റ് ചെയ്ത് കീര്‍ത്തി ആസാദ്

ന്യൂഡല്‍ഹി: രാജ്യത്ത് അനുദിനം ഇന്ധനവില വര്‍ധിപ്പിക്കുന്നതിനെതിരേ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് കീര്‍ത്തി ആസാദ്. രസകരമായ ട്വീറ്റിലൂടെയാണ് ഇന്ധനവിലവര്‍ധനവിനെതിരേ മുന്‍ ക്രിക്കറ്റ് താരം കൂടിയായ ആസാദ് പ്രതികരിച്ചിരിക്കുന്നത്.

‘അവസാനം അത് സംഭവിച്ചിരിക്കുന്നു, പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇപ്പോള്‍ ബിയറിന് പെട്രോളിനെക്കാള്‍ വിലക്കുറവാണ്. ഇപ്പോള്‍ പുതിയൊരു പരസ്യവാചകവുമുണ്ടാകും, കുടിക്കൂ, വാഹനം ഓടിക്കരുത്” – കീര്‍ത്തി ആസാദ് ട്വിറ്ററില്‍ കുറിച്ചു.


 

രണ്ടു ദിവസം മുമ്പുള്ള ട്വീറ്റ് ഇതിനോടകം നാലായിരത്തിലേറെ പേരാണ് റീട്വീറ്റ് ചെയ്തിരിക്കുന്നത്. ഇരുപതിനായിരത്തിലേറെ ലൈക്കുകളും ലഭിച്ചിട്ടുണ്ട്.

ദിവസങ്ങളായി രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിച്ചു കൊണ്ടിരിക്കുന്നതിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കേരളത്തിലടക്കം പലയിടത്തും അടുത്തിടെ പ്രീമിയം പെട്രോളിന് നൂറു രൂപയാവുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News