കന്നുകാലികൾക്കുള്ള രണ്ടാംഘട്ട കുളമ്പുരോഗ പ്രതിരോധ വാക്സിൻ അടിയന്തരമായി ലഭ്യമാക്കണം

കന്നുകാലികൾക്കുള്ള രണ്ടാംഘട്ട കുളമ്പുരോഗ പ്രതിരോധ വാക്സിൻ അടിയന്തരമായി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചു റാണി കേന്ദ്ര സർക്കാരിന് കത്തയച്ചു.കേരളത്തിൽ കഴിഞ്ഞ 16 വർഷമായി നടന്നു വരുന്ന കുളമ്പുരോഗ പ്രതിരോധ വാക്സിനേഷൻ 25 ഘട്ടം വിജയകരമായി പൂർത്തിയാക്കുകയും 2020 മുതൽ കേന്ദ്ര മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടത്തിയ ദേശീയ ജന്തു രോഗ നിയന്ത്രണ പദ്ധതിയിൽ ( National Animal Disease Control Programme – NADCP) പങ്കാളിയാവുകയും ചെയ്തു.

2020ഫെബ്രുവരി മുതൽ സെപ്റ്റംബർ വരെ നടത്തിയ ഈ ക്യാമ്പയിനിങ്ങിലൂടെ 83.86 ശതമാനം വിജയം കൈവരിക്കാൻ കേരളത്തിന് സാധിച്ചിട്ടുണ്ട്. എന്നാൽ കൊവിഡ് വ്യാപനം മൂലം തുടർ നടപടികൾ നിർത്തി വയ്ക്കേണ്ടി വന്നു.

പക്ഷെ വീണ്ടും ഇത്തരം രോഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ എത്രയും വേഗം വാക്സിനേഷൻ പുനരാരംഭിക്കേണ്ടതുണ്ട്. അതിലേക്കായി സംസ്ഥാനത്തിന് ആവശ്യമുള്ള 22,27,884 ഡോസ് വാക്സിൻ അടിയന്തരമായി ലഭ്യമാക്കണമെന്ന്  കേന്ദ്ര മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി  ഗിരിരാജ് സിങ്ങിന് അയച്ച കത്തിൽ മന്ത്രി ജെ. ചിഞ്ചു റാണി അഭ്യർത്ഥിച്ചു.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News