ADVERTISEMENT
പത്തനാപുരം പാടത്ത് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സ്ഥലത്ത് പോലീസും വനംവകുപ്പും സംയുക്തമായി പരിശോധന നടത്തി. സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി. സഞ്ജയൻ കുമാർ ഗുരുഡിൻ സ്ഥലം സന്ദർശിച്ചു.
ജലാറ്റിൻ സ്റ്റിക്കും ഡിറ്റനേറ്ററും ബാറ്ററികളും വയറും പ്രദേശത്ത് എങ്ങനെ എത്തി, ആരാണിവിടെ ഇട്ടത്, പ്രദേശത്ത് വിധ്വംസക ശക്തികൾ പരിശീലനം നടത്തിയൊ,തീവ്രവാദ ബന്ധമുള്ളവർ പ്രദേശത്ത് എത്തിയിരുന്നൊ തുടങ്ങിയ ചോദ്യങ്ങൾക്കാണ് പോലീസും മറ്റ് ഏജൻസികളും ഉത്തരം കണ്ടെത്തേണ്ടത്.
പാടം കേന്ദ്രീകരിച്ച് ചില ക്യാമ്പുകൾ സജീവമാണെന്ന് തമിഴ്നാട് ക്രൈംബ്രാഞ്ചും റിപ്പോർട്ട് ചെയ്തിരുന്നു. കേരള പൊലീസും പ്രദേശത്തെ നിഴൽ പോലീസിന്റെ സഹായത്തോടെ നിരീക്ഷിക്കുന്നുണ്ടായിരുന്നു ഇതിടെയാണ് സ്ഫോടക വസ്തുക്കൾ പാടത്ത് കണ്ടെത്തിയതും സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡിന് അന്വേഷണം നടത്തേണ്ടി വന്നതും.
എ.റ്റി.എസ് ഡി.ഐ.ജി അനൂപ് കുരുവിളയുടെ നിർദ്ദേശ പ്രകാരം ഡിവൈഎസ്പി ജോസും സ്ഥലത്ത് എത്തിയിരുന്നു. അതേ സമയം തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി.സഞ്ജയൻ കുമാർ ഗുരുഡിൻ സ്ഥലം സന്ദർശിച്ചു. എല്ലാ സാധ്യതകളും പരിശോധിക്കുന്നു. അസ്വഭാവികമായി ഒന്നും ഈ ഘട്ടത്തിൽ പറയാറായിട്ടില്ല. കേന്ദ്ര ഏജൻസികളുടെ റിപ്പോർട്ട് പുറത്ത് വിടാനാകില്ലെന്നും ഡി.ഐ.ജി പറഞ്ഞു.
പത്തനാപുരം പാടത്ത് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സ്ഥലത്ത് പൊലീസും വനംവകുപ്പും സംയുക്തമായി പരിശോധന നടത്തി. പുനലൂർ ഫോറസ്റ്റ് ഡിവിഷനിലെ പുന്നല ഫോറസ്റ്റ് സെക്ഷന്റെ പരിധിയിൽപെട്ട കേരള വനം വികസന കോർപ്പറേഷന്റെ 10 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിസുള്ള കശുമാവിൻ തോട്ടമാകെ പരിശോധന തുടരും കൂടൽ വന മേഖലകളിലും അന്വേഷണം വ്യാപിപ്പിച്ചു.
കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.