‘താന്‍ ആരാന്ന് തനിക്ക് അറിയില്ലെങ്കില്‍ താന്‍ എന്നോട് ചോദിക്ക്’; സംഘപരിവാറുകാർക്ക് മറുപടിയുമായി ഐഷ സുല്‍ത്താന

സംഘപരിവാർ വൃത്തങ്ങൾ തനിക്കെതിരെ നടത്തുന്ന വ്യാജ പ്രചരണങ്ങളിൽ പ്രതികരണവുമായി ആക്ടിവിസ്റ്റും സംവിധായികയുമായ ഐഷ സുൽത്താന. തന്നെ ബംഗ്ലാദേശുകാരിയാക്കാൻ ചിലർ ഒരുപാട് കഷ്‌പ്പെടുന്നുണ്ടെന്ന് ഐഷ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

സംഘപരിവാർ സൈബർ ഇടങ്ങളിൽ പ്രചരിപ്പിക്കുന്ന വ്യാജ വാർത്തകളുടെയും എഡിറ്റ് ചെയ്ത ചില ബയോഡാറ്റകളുടെയും സ്‌ക്രീൻഷോട്ട് പങ്കുവെച്ചായിരുന്നു ഐഷയുടെ വിമർശനം.

താൻ ആരാന്ന് തനിക്ക് അറിയില്ലെങ്കിൽ താൻ എന്നോട് ചോദിക്ക്, താൻ ആരാന്നു, അപ്പോ ഞാൻ പറഞ്ഞു തരാം, താൻ ആരാന്നും ഞാൻ ആരാന്നും.ചിലർ ഒരുപാട് കഷ്‌പ്പെടുന്നുണ്ട്. എന്നെ ബംഗ്ലാദേശുകാരി ആക്കാൻ. കഷ്ട്ടം,’ ഐഷ സംഘപരിവാറിനെ ട്രോളി പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News