വാ​ക്‌​സി​ന്‍ പാ​ര്‍​ശ്വ​ഫ​ല​ങ്ങ​ളെ തു​ട​ര്‍​ന്ന് രാ​ജ്യ​ത്ത് ആ​ദ്യ മ​ര​ണം

കൊ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് അ​റു​പ​ട്ടി​യെ​ട്ടു​കാ​ര​ൻ മ​രി​ച്ച​താ​യി കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ സ്ഥി​രീ​ക​ര​ണം. വാ​ക്‌​സി​ൻ സ്വീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ പാ​ർ​ശ്വ​ഫ​ല​മാ​ണ് മ​ര​ണ​ത്തി​ന് കാ​ര​ണം. വാ​ക്‌​സി​ൻ സ്വീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ഉ​ണ്ടാ​യേ​ക്കാ​വു​ന്ന ഗു​രു​ത​ര പാ​ർ​ശ്വ​ഫ​ല​ങ്ങ​ളെ കു​റി​ച്ച്‌ പ​ഠ​നം ന​ട​ത്തു​ന്ന കേ​ന്ദ്ര​സ​മി​തി​യാ​ണ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​ത്.

31 കേ​സു​ക​ളു​ടെ പ​ഠ​ന​ത്തി​ലാ​ണ് ഇ​തി​ൽ ഒ​രാ​ളു​ടെ മ​ര​ണം അ​ന​ഫെ​ലാ​ക്‌​സി​സ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. 2021 മാ​ർ​ച്ച്‌ എ​ട്ടി​നാ​ണ് അ​റു​പ​ത്തി​യെ​ട്ടു​കാ​ര​ൻ വാ​ക്‌​സി​ൻ സ്വീ​ക​രി​ച്ച​ത്. പാ​ർ​ശ്വ​ഫ​ല​ത്തെ തു​ട​ർ​ന്ന് സം​ഭ​വി​ച്ച ഏ​ക മ​ര​ണം ഇ​താ​ണെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ​താ​യി എ​ഇ​എ​ഫ്‌​ഐ ക​മ്മി​റ്റി അ​ധ്യ​ക്ഷ​ൻ ഡോ​ക്ട​ർ എ​ൻ.​കെ. അ​റോ​റ അ​റി​യി​ച്ചു.‌

മൂ​ന്ന് മ​ര​ണം കൂ​ടി വാ​ക്‌​സി​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലും ഒ​രെ​ണ്ണം മാ​ത്ര​മാ​ണ് കേ​ന്ദ്ര​സ​മി​തി സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന ​പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ ഗു​രു​ത​ര പാ​ർ​ശ്വ​ഫ​ല​ങ്ങ​ളി​ൽ ഒ​ന്നാ​ണ് അ​ന​ഫെ​ലാ​ക്‌​സി​സ്.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here