വേള്‍ഡ് ടെലിവിഷന്‍ പ്രീമിയറുമായി ഫഹദ്ഫാസില്‍ ചിത്രം’ ഇരുള്‍ ‘

ഡാര്‍ക്ക് ഷേഡ് ത്രില്ലര്‍ ചിത്രങ്ങളുടെ ലിസ്റ്റിലേക്ക് ഈയിടെ എത്തിയ ഫഹദ്ഫാസില്‍ ചിത്രമാണ് ‘ ഇരുള്‍ ‘. നെറ്റ്ഫ്‌ലിക്‌സിലൂടെ ഏപ്രില്‍ 2 നായിരുന്നു ചിത്രം റിലീസ് ചെയ്തത്. ഏഷ്യാനെറ്റിലൂടെ ജൂണ്‍ 18 വെള്ളിയാഴ്ച രാത്രി 7 മണിക്ക് ചിത്രത്തിന്റെ വേള്‍ഡ് ടെലിവിഷന്‍ പ്രീമിയര്‍ സംപ്രേഷണം ചെയ്യാന്‍ ഒരുങ്ങുന്നു.

ഒരു സീരിയല്‍ കില്ലിംഗ് കഥയുമായാണ് ഇരുള്‍ മുന്നോട്ട് പേകുന്നത്. അതിനാല്‍ തന്നെ ഒരു പ്രത്യേക സൈക്കോളജിക്കല്‍ സ്‌റ്റൈലിലൂടെയാണ് കഥ പുരോഗമിക്കുന്നത്. ഇരുള്‍ എന്ന പേര് പോലെ തന്നെ ഏറെ നിഗൂഢത നിറഞ്ഞ കഥാമുഹൂര്‍ത്തങ്ങളാണ് ചിത്രത്തിലുളളത്. മാത്രമല്ല കഥക്ക് അനുയോജ്യമായ പശ്ചാത്തല സംഗീതവും, മികച്ച ഫ്രെയ്മുകളുമെല്ലാം പ്രേക്ഷകരില്‍ കൂടുതല്‍ ആകാംഷയുണ്ടാക്കുന്നു.

പ്രധാനകഥാപാത്രങ്ങളായ ഫഹദ് ഫാസില്‍ , സൗബിന്‍ , ദര്‍ശന എന്നിവര്‍ മികച്ച പ്രകടനം തന്നെ കാഴ്ച വെച്ചു. മൂന്ന് കഥാപാത്രങ്ങളിലൂടെ മാത്രം കഥ മുന്നോട്ട് പോകുമ്പോള്‍ ചിത്രത്തിന്റ അവസാനം വലിയൊരു സത്യത്തിന്റ ചുരുളഴിയുകയാണ്. ചിത്രം സംവിധാനം ചെയ്തത് നസീഫ് യൂസഫ് ഇസുദ്ദീന്‍ എന്ന പുതുമുഖമാണ്. ജോമോന്‍ ടി ജോണ്‍ ആണ് ചിത്രത്തിന്റെ അതിമനോഹരമായ വിഷ്വല്‍സ് പകര്‍ത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News