ആശങ്കയ്ക്ക് നേരിയ അയവ്: രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ കുറയുന്നതായി കേന്ദ്രം

രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ കുറയുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. മെയ്‌ 3നു ശേഷം കൊവിഡ് രോഗമുക്തി നിരക്ക് വർദ്ധിച്ചുവെന്നും നിലവിൽ 95.6% ആണ് രാജ്യത്തെ രോഗമുക്തി നിരക്കെന്നും മന്ത്രാലയം വ്യക്തമാക്കി.

ഏറ്റവും ഉയർന്ന കൊവിഡ് കേസുകൾ റിപ്പോർട്ട്‌ ചെയ്ത മെയ്‌ 7 ലെ കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രതിദിന കേസുകൾ 85% മായി കുറഞ്ഞു.മെയ്‌ 4 ന് രാജ്യത്തെ 531 ജില്ലകളിൽ പ്രതിദിനം 100 നു മുകളിൽ കേസുകൾ റിപ്പോർട്ട്‌ ചെയ്തിരുന്നു.

എന്നാൽ നിലവിൽ 165 ജില്ലകളിൽ മാത്രമാണ് 100നു മുകളിൽ കേസുകൾ റിപ്പോർട്ട്‌ ചെയ്യുന്നത്. ആക്റ്റീവ് കേസുകൾ 65 ദിവസങ്ങൾക്ക് ശേഷം 10 ലക്ഷത്തിൽ താഴെയായി റിപ്പോർട്ട്‌ ചെയ്തു.

9.13 ലക്ഷം ആക്റ്റീവ് കേസുകളാണ് രാജ്യത്ത് നിലവിലുള്ളത്.രാജ്യത്ത് ഇതുവരെ 21.14 കോടിയിലേറെ പേർ ഒന്നാം ഘട്ട വാക്സിൻ ഡോസ് സ്വീകരിച്ചു.4.91 കോടി പേർ 2-ാം ഡോസ് സ്വീകരിച്ചു.ഇത് വരെ വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 26.05 കോടിയായി.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here