മൃതദേഹ അവശിഷ്ടങ്ങള്‍ കടപ്പുറത്ത് തള്ളിയ സംഭവം; കണ്ണൂര്‍ കോര്‍പറേഷനെതിരെ ബഹുജന പ്രതിഷേധം ഉയർത്തിക്കൊണ്ടുവരും; എം വി ജയരാജൻ

പയ്യാമ്പലം കടപ്പുറത്ത് മൃതദേഹ അവശിഷ്ടം തള്ളിയ കണ്ണൂർ കോർപറേഷന്റെ നടപടി ഗുരുതര വീഴ്ചയെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ.വാർത്ത പുറത്ത് വിട്ട കൈരളി ന്യൂസിന് എതിരെ പരാതി നൽകി മേയർ മുഖം രക്ഷിക്കാൻ നോക്കുകയാണെന്നും എം വി ജയരാജൻ കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കോർപ്പറേഷൻ്റെ തെറ്റായ നടപടികൾക്ക് എതിരെ ബഹുജന പ്രതിഷേധം ഉയർത്തിക്കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

മൃതദേഹങ്ങള്‍ പൂര്‍ണമായും സംസ്കരിക്കാതെ ന്യായീകരണവുമായി രംഗത്തിറങ്ങിയ കോര്‍പറേഷന്‍ ജനങ്ങളോട് യുദ്ധപ്രഖ്യാപനമാണ് നടത്തുന്നതെന്ന് എം വി ജയരാജൻ പറഞ്ഞു.കൃത്യമായ പരിശീലനം ലഭിക്കാത്ത താൽക്കാലിക ശുചീകരണ തൊഴിലാളികളാണ് മൃതദേഹം സംസ്കരിക്കുന്നത്. ശാസത്രീയമായി സംസ്കരിക്കാൻ അറിയാത്തത് കൊണ്ട് ഉണ്ടായ അവശിഷ്ടങ്ങളാണ് കടപ്പുറത്ത് തള്ളിയത്.ഇത് ന്യായീകരിക്കുന്ന മേയറുടെ നടപടി വിചിത്രമാണെന്നും എം വി ജയരാജൻ പറഞ്ഞു.

വാർത്ത നൽകിയ കൈരളി ന്യൂസിനെതിരെ മേയർ പരാതി നൽകിയത് മുഖം രക്ഷിക്കാനാണ്.യാഥാർത്ഥ്യം തുറന്ന് കാട്ടുകയാണ് മാധ്യമങ്ങൾ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ശുചീകരണ തൊഴിലാളികളെ ശ്മശാനത്തിൽ നിയോഗിച്ചതോടെ മറ്റിടങ്ങളിൽ മാലിന്യം കുന്നുകൂടുന്നു എന്നതും ഗുരുതര പ്രശ്നമായി ഉയർന്നു വന്നിട്ടുണ്ട്.കോർപറേഷന്റെ തെറ്റായ നടപടികൾക്ക് എതിരെ പ്രതിഷേധം ഉയർത്തി കൊണ്ടുവരുമെന്നും എം വി ജയരാജൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News