സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ നീട്ടില്ല; ചില പ്രദേശങ്ങളില്‍ വ്യാഴാഴ്ച മുതല്‍ കൂടുതല്‍ ഇളവുകള്‍ ഉണ്ടാകും

സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ നീട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനിച്ചു. രോഗ വ്യാപന നിരക്ക് കൂടുതലുള്ള പ്രദേശങ്ങളില്‍ മാത്രമായി നിയന്ത്രണങ്ങള്‍ പരിമിതപ്പെടുത്താനാണ് തീരുമാനം.

കോവിഡ് രണ്ടാം തരംഗം നിയന്ത്രണാതീതമായ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപമായി അടച്ചിടാതെ ടി.പി.ആര്‍ കുറഞ്ഞ സ്ഥലങ്ങളില്‍ വ്യാഴാഴ്ച മുതല്‍ കൂടുതല്‍ ഇളവുകള്‍ ഉണ്ടാകുമെന്നും തീരുമാനമായി.

ലോക്ഡൗണ്‍ നീട്ടുന്നത് ജനജീവിതത്തെ കൂടുതല്‍ ദോഷകരമായി ബാധിക്കുമെന്ന വിലയിരുത്തലിലാണ് നിയന്ത്രണങ്ങള്‍ ലഘൂകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. .

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുകൊണ്ട് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനം. അതേസമയം, സംസ്ഥാനത്ത് ഇപ്പോഴും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന് തന്നെയാണ് നില്‍ക്കുന്നത്.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News