സംസ്ഥാനത്ത് നടന്ന മരംമുറി സംഭവത്തില്‍ കേസെടുത്ത് അന്വേഷണമാരംഭിച്ചതായി എ.ഡി.ജി.പി ശ്രീജിത്ത് ഐ.പി.എസ്; എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തു

സംസ്ഥാനത്ത് നടന്ന മരംമുറി സംഭവത്തില്‍ കേസെടുത്ത് അന്വേഷണമാരംഭിച്ചെന്ന് എ.ഡി.ജി.പി ശ്രീജിത്ത് ഐപിഎസ്. എല്ലാ മരംമുറിക്കേസുകളിലും പുതിയ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തു. മോഷണക്കുറ്റമുള്‍പ്പെടെ ചുമത്തിയാണ് എഫ്.ഐ.ആര്‍.രജിസ്റ്റര്‍ ചെയ്തതത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന മരംമുറിക്കേസുകളില്‍ സമഗ്രമായ അന്വേഷണം നടത്തുന്നതിനാണ് എ.ഡി.ജി.പി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തൃശൂര്‍ ഡി.എഫ്.ഒയുമായി കൂടിക്കാഴ്ച നടത്തിയത്. എല്ലാ മരംമുറിക്കേസുകളിലും പുതിയ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തു. മോഷണക്കുറ്റമുള്‍പ്പെടെ ചുമത്തിയിട്ടുണ്ട്. ഫോറസ്റ്റിന്റെ പരിധിയിലുള്ള കേസുകളും അന്വേഷിക്കുമെന്നും എ.ഡി.ജി.പി ശ്രീജിത്ത് പറഞ്ഞു.

പൊലീസ്, വനം വിജിലന്‍സ് ഉദ്യോഗസ്ഥര്‍ സംയുക്തമായിട്ടാണ് കേസ് അന്വേഷിക്കുന്നത്. നിലവിലെ വനം വകുപ്പിന്റെ അന്വേഷണവും സമാന്തരമായി തുടരും. നാളെ എ.ഡി.ജി.പി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വയനാട് മുട്ടില്‍ പരിശോധന നടത്തും. അതേ സമയം ഓരോ ജില്ലകളിലും പരാതികള്‍ അറിയിക്കാനായി കണ്‍ട്രോള്‍ റൂമും തുടങ്ങിയിട്ടുണ്ട്.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News