
കോഴിക്കോട്: ടാങ്കര്‍ ലോറി സ്‌കൂട്ടറിലിടിച്ച് സഹോദരങ്ങള്‍ മരിച്ചു. കോഴിക്കോട് ദേശീയ പാതയില്‍ കൊയിലാണ്ടിക്കടുത്ത് കൊല്ലം ടൗണിലാണ് അപകടമുണ്ടായത്. ഹില്‍ ബസാര്‍ ചെറുവത്ത് ഇമ്പിച്ചി അലിയുടെയുടേയും റംലയുടെയും മകന്‍ മുഹമ്മദ് ഫാസിലും(26 ) സഹോദരി ഫാസില(27)യുമാണ് മരിച്ചത്.
ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെയാണ് അപകടം. ഗുരുതരമായി പരിക്കറ്റ ഇരുവരെയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വടകര ഭാഗത്തേക്ക് പോകുകയായിരുന്ന ടാങ്കര്‍ ലോറിയാണ് സ്‌കൂട്ടറിലിടിച്ചത്.
കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here