ജൂണ്‍ 16 മുതല്‍ ലോക്ഡൗണ്‍ ലഘൂകരിക്കും ; സംസ്ഥാനത്ത് സ്ഥിതി ആശ്വാസകരമെന്ന് മുഖ്യമന്ത്രി

കൊവിഡ് രണ്ടാം തരംഗം ഏതാണ്ട് നിയന്ത്രണവിധേയമായ സാഹചര്യത്തില്‍ മെയ് എട്ടിന് ആരംഭിച്ച ലോക്ക്ഡൗണ്‍ ജൂണ് 16 മുതല്‍ ലഘൂകരിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. എപ്രില്‍ മാസം അവസാനത്തോടെ ആരംഭിച്ച രണ്ടാം തരംഗം മെയ് മാസത്തില്‍ സംസ്ഥാനത്ത് ശക്തമായി ആഞ്ഞടിച്ചു.

ജൂണ്‍ ആദ്യത്തോടെ വൈറസ് വ്യാപനം കുറഞ്ഞു തുടങ്ങി എങ്കിലും ലോക്ക്ഡൗണ്‍പിന്‍വലിക്കാന്‍ തക്ക നിലയിലേക്ക് എത്തിയില്ല. ഇപ്പോള്‍ ആശ്വാസകരമായ സാഹചര്യത്തിലേക്ക് വന്നതിനാലാണ് കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മെയ് ആറിന് 42464 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒരു ഘട്ടത്തില്‍ അതായത് മെയ് 15-ന് ടിപിആര്‍ 27.8 ശതമാനം ആയി ഉയര്‍ന്നിരുന്നു പുതിയ കേസുകളുടെ എണ്ണം പിന്നീട് ഘട്ടം ഘട്ടമായി കുറഞ്ഞു വന്നു. ഇന്ന് 12246 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആക്ടീവ് കേസുകള്‍ മെയ് 15-ന് 445333 ആയിരുന്നു ഇന്നത് 112361 ആയി കുറഞ്ഞു.

കഴിഞ്ഞ മൂന്ന് ദിവസത്തെ ശരാശരി ടിപിആര്‍ 12.1 ആണ്. തിരുവനന്തപുരം ഒഴികെ എല്ലാ ജില്ലകളിലും ടിപിആര്‍ 15-ന് താഴെ എത്തി. ആലപ്പുഴ, ഇടുക്കി,കോട്ടയം,കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ടിപിആര്‍ പത്തിനും താഴെയാണ്. അതിന് മുന്‍പുള്ള മൂന്ന് ദിവസത്തെ നിരക്കുമായി താരത്മ്യം ചെയ്താല്‍ 8.6 ശതമാനം കുറഞ്ഞു. സമാനദിവസങ്ങളിലെ ആക്ചടീവ് കേസുകളിലും 7.45 ശതമാനം കുറവുണ്ട്. പുതിയ കേസുകളുടെ എണ്ണത്തില്‍ 14.17 ശതമാനം കുറവുണ്ടായി. മുഖ്യമന്ത്രി വ്യക്തമാക്കി.

മെയ് ആറിന് 42464 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒരു ഘട്ടത്തില്‍ അതായത് മെയ് 15-ന് ടിപിആര്‍ 27.8 ശതമാനം ആയി ഉയര്‍ന്നിരുന്നു പുതിയ കേസുകളുടെ എണ്ണം പിന്നീട് ഘട്ടം ഘട്ടമായി കുറഞ്ഞു വന്നു. ഇന്ന് 12246 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആക്ടീവ് കേസുകള്‍ മെയ് 15-ന് 445333 ആയിരുന്നു ഇന്നത് 112361 ആയി കുറഞ്ഞു.

കഴിഞ്ഞ മൂന്ന് ദിവസത്തെ ശരാശരി ടിപിആര്‍ 12.1 ആണ്. തിരുവനന്തപുരം ഒഴികെ എല്ലാ ജില്ലകളിലും ടിപിആര്‍ 15-ന് താഴെ എത്തി. ആലപ്പുഴ, ഇടുക്കി,കോട്ടയം,കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ടിപിആര്‍ പത്തിനും താഴെയാണ്. അതിന് മുന്‍പുള്ള മൂന്ന് ദിവസത്തെ നിരക്കുമായി താരത്മ്യം ചെയ്താല്‍ 8.6 ശതമാനം കുറഞ്ഞു. സമാനദിവസങ്ങളിലെ ആക്ചടീവ് കേസുകളിലും 7.45 ശതമാനം കുറവുണ്ട്. പുതിയ കേസുകളുടെ എണ്ണത്തില്‍ 14.17 ശതമാനം കുറവുണ്ടായി.

മെയ് ആറിന് 42464 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒരു ഘട്ടത്തില്‍ അതായത്, മെയ് 15-ന് ടിപിആര്‍ 27.8 ശതമാനം ആയി ഉയര്‍ന്നിരുന്നു പുതിയ കേസുകളുടെ എണ്ണം പിന്നീട് ഘട്ടം ഘട്ടമായി കുറഞ്ഞു വന്നു. ഇന്ന് 12246 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആക്ടീവ് കേസുകള്‍ മെയ് 15-ന് 445333 ആയിരുന്നു ഇന്നത് 112361 ആയി കുറഞ്ഞു.

കഴിഞ്ഞ മൂന്ന് ദിവസത്തെ ശരാശരി ടിപിആര്‍ 12.1 ആണ്. തിരുവനന്തപുരം ഒഴികെ എല്ലാ ജില്ലകളിലും ടിപിആര്‍ 15-ന് താഴെ എത്തി. ആലപ്പുഴ, ഇടുക്കി,കോട്ടയം,കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ടിപിആര്‍ പത്തിനും താഴെയാണ്. അതിന് മുന്‍പുള്ള മൂന്ന് ദിവസത്തെ നിരക്കുമായി താരത്മ്യം ചെയ്താല്‍ 8.6 ശതമാനം കുറഞ്ഞു. സമാനദിവസങ്ങളിലെ ആക്ചടീവ് കേസുകളിലും 7.45 ശതമാനം കുറവുണ്ട്. പുതിയ കേസുകളുടെ എണ്ണത്തില്‍ 14.17 ശതമാനം കുറവുണ്ടായി.

നിലവിലെ തരംഗം പരിശോധിച്ചാല്‍ അടുത്ത ആഴ്ചയില്‍ ഒരു ദിവസത്തെ കേസുകളുടെ എണ്ണത്തില്‍ ഏറ്റവും വര്‍ധനവ് തിരുവനന്തപുരത്തായിരിക്കും അഞ്ച് ശതമാനം വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. തൃശ്ശൂരില്‍ ഒരു ശതമാനം വര്‍ധനവും പ്രതീക്ഷിക്കുന്നു. മറ്റു ജില്ലകളിലെല്ലാം കേസുകള്‍ കുറയും എന്നാണ് പ്രതീക്ഷ. സംസ്ഥാനത്ത് ആകെ പ്രതിദിന കേസുകളുടെ എണ്ണത്തില്‍ 16 ശതമാനം വരെ കുറവാണ്.

സംസ്ഥാനം മൊത്തമെടുത്താല്‍ രണ്ടാം തരംഗം ഏതാണ്ട് നിയന്ത്രിച്ചിട്ടുണ്ട്. എന്നാല്‍ നിരവധി പഞ്ചായത്തുകളില്‍ ടിപിആര്‍ ഉയര്‍ന്നു നില്‍ക്കുകയാണ്. ഇത്തരം പഞ്ചായത്തുകളെ കണ്ടെത്തി അവയെ കണ്ടെയ്ന്‍മെന്റ സോണായി തിരിച്ച് കര്‍ശനിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരും. ടിപിആര്‍ അധികം ഉയര്‍ന്നതല്ലെങ്കിലും അധിക ടിപിആര്‍ ഉള്ള മറ്റു പഞ്ചായത്തുകളിലും നിയന്ത്രണം വേണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News