ലോക്ക്ഡൗണ്‍ ജൂണ് 16 മുതല്‍ ലഘൂകരിക്കാന്‍ തീരുമാനിച്ചതോടെ സംസ്ഥാനത്ത് ബിവറേജ് ഔട്ട്‌ലെറ്റുകളും ബാറുകളും തുറക്കുന്നു. ലോക്ഡൗണ്‍ ഇളവുകള്‍ നല്‍കുന്നതിന്റെ ഭാഗമായാണ് തീരുമാനം. നിയന്ത്രണങ്ങളോട് കൂടിയാകും ബിവറേജ് ഔട്ട്‌ലെറ്റുകളും ബാറുകളും തുറക്കുക.
രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ഏഴ് വരെയാകും പ്രവര്‍ത്തനസമയമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ബാറുകളില്‍ പാഴ്‌സല്‍ മാത്രമാകും ലഭ്യമാകുക. അപ്പ് വഴിബുക്ക് ചെയ്താകും മദ്യ വില്‍പ്പനയെന്ന് മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം,എപ്രില്‍ മാസം അവസാനത്തോടെ ആരംഭിച്ച രണ്ടാം തരംഗം മെയ് മാസത്തില്‍ സംസ്ഥാനത്ത് ശക്തമായി ആഞ്ഞടിച്ചു. ജൂണ്‍ ആദ്യത്തോടെ വൈറസ് വ്യാപനം കുറഞ്ഞു തുടങ്ങി എങ്കിലും ലോക്ക്ഡൗണ്‍പിന്‍വലിക്കാന്‍ തക്ക നിലയിലേക്ക് എത്തിയില്ല. ഇപ്പോള്‍ ആശ്വാസകരമായ സാഹചര്യത്തിലേക്ക് വന്നതിനാലാണ് കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.