സേവ് ലക്ഷദ്വീപ് ഫോറത്തില്‍ നിന്നും ബി ജെ പി പുറത്ത്

സേവ് ലക്ഷദ്വീപ് ഫോറത്തില്‍ നിന്നും ബി ജെ പിയെ പുറത്താക്കി. സേവ് ലക്ഷദ്വീപ് ഫോറവുമായി ദ്വീപിലെ ബി ജെ പിക്കാര്‍ സഹകരിക്കരുത് എന്ന് ബി ജെ പിയുടെ ലക്ഷദ്വീപ് ചുമതലയുള്ള അബ്ദുള്ളക്കുട്ടി പറയുന്ന വാട്സപ്പ് വോയ്സ് ക്ലിപ്പ് പുറത്തായതും, ഐഷ സുല്‍ത്താനക്കെതിരെയുള്ള രാജ്യദ്രോഹ കേസ് പിന്‍വലിക്കാന്‍ തയ്യാറാവാത്തതുമാണ് എസ് എൽ എഫില്‍ നിന്നും ബി ജെ പിയെ പുറത്താക്കാന്‍ കാരണം.

സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ മറ്റ് അംഗങ്ങള്‍ ഐകകണ്ഠ്യേനയാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. ഒരാഴ്ചയായി ബി ജെ പി യെ പുറത്താക്കണമെന്ന ആവശ്യം ശക്തമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News