
തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് നിയമവിരുദ്ധമെന്നാരോപിച്ച് എം സ്വരാജ് ഹൈക്കോടതിയെ സമീപിച്ചു. മതത്തെ ഉപയോഗിച്ച് വോട്ട് പിടിച്ചത് നിയമ വിരുദ്ധമാണെന്നും ഇത് തെരഞ്ഞെടുപ്പ് അഴിമതിയുടെ പരിധിയില്‍ വരുമെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി കോടതി പിന്നീട് പരിഗണിക്കും.
കെ ബാബു അയ്യപ്പന്റെ പേരില്‍ വോട്ട് പിടിച്ചത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നാരോപിച്ച് സിപിഎം ഹൈക്കോടതിയെ സമീപിച്ചിരുന്നു. സീല്‍ ഇല്ലാത്തതിന്റെ പേരില്‍ 1071 പോസ്റ്റല്‍ വോട്ട് അസാധുവാക്കിയ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നടപടിയും സിപിഎം കോടതിയില്‍ ചോദ്യം ചെയ്യും.
ബാബുവിന്റെ നടപടി തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്നും വിജയം അസാധുവാക്കണമെന്നുമാണ് സിപിഎം ആവശ്യം.
കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here