ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോണുകള്‍ നല്‍കി മുതുവടത്തൂർ വി വി എൽ പി സ്കൂള്‍ 

ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോണുകള്‍ നല്‍കി മുതുവടത്തൂർ വി വി എൽ പി സ്കൂള്‍.  സ്കൂൾ മാനേജർ പി.വി ബഷീറാണ് മൊബൈലുകള്‍ നല്‍കിയത്. പരിപാടിയുടെ വിതരണോദ്ഘാടനം കുറ്റ്യാടി എം.എൽ .എ കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ സ്കൂൾ ഹെഡ്മിസ്ട്രസ് ഷാഗിനി ടീച്ചർക്ക് സ്മാർട്ട് ഫോണുകൾ കൈമാറി നിർവ്വഹിച്ചു .

പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കേറ്റ് ജ്യോതി ലക്ഷ്മി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ കെ.കെ ബാബു , തൂണേരി ബി .പി .സി മനോജ് മാസ്റ്റർ ,മാനേജ്മെന്റ് പ്രതിനിധി ദിനേശൻ മാസ്റ്റർ , പി.ടി.എ പ്രസിഡണ്ട് മിനീഷ്.കെ , സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ് കൺവീനർ ബാലൻ.കെ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു .

ഹെഡ്മിസ്ട്രസ് ഷാഗിനി ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്കൂൾ അധ്യാപിക സായിശ്വേത ടീച്ചർ നന്ദി പറഞ്ഞു .

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News