ADVERTISEMENT
ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്ത കുട്ടികളെ കണ്ടെത്തി ഫോണ്‍ വിതരണം ചെയ്ത് സിപിഐഎം. സിപിഐഎം തിരുവല്ലം ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുഞ്ചക്കരി, പൂങ്കുളം വാര്‍ഡുകളില്‍ സമ്പൂര്‍ണ്ണ ഓണ്‍ലൈന്‍ വിദ്യാഭ്യാസ സൗകര്യം സൃഷ്ടിക്കുകയാണ്. ഇതിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് 71 സ്മാര്‍ട്ട് ഫോണുകള്‍ കൈമാറി. വിതരണോല്‍ഘാടനം വിഭ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിച്ചു.
വീടുകള്‍ വിദ്യാലയങ്ങളാകുന്ന ഈ കാലത്ത് ഓണ്‍ലൈന്‍ വിദ്യാഭ്യാസ സൗകര്യം എല്ലാ വീടുകളിലും ഉണ്ടാവണമെന്നില്ല. പഠന സൗകര്യമില്ലത്ത കുട്ടികളെ കണ്ടെത്തി അവര്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ എത്തിച്ച് നല്‍കുകയാണ് തിരുവനന്തപുരത്തെ സിപിഐഎം. തിരുവല്ലം ഈസ്റ്റ് ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പുഞ്ചക്കരി, പൂങ്കുളം എന്നീ രണ്ട് വാര്‍ഡുകളില്‍ 71 സ്മാര്‍ട്ട് ഫോണ്‍ ആണ് വിതരണം ചെയ്തത്.
വാര്‍ഡില്‍ ഉടനീളം സര്‍വേ നടത്തിയാണ് പഠനസൗകര്യം ഇല്ലാത്ത കുട്ടികളെ തിരഞ്ഞെടുത്തത്. ഒരു പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ പഠനചിലവും സിപിഐഎം തിരുവല്ലം ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി ഏറ്റെടുത്തു.
ഞങ്ങളും ഓണ്‍ലൈനിലുണ്ട് എന്ന പദ്ധതിയുടെ ഉദ്ഘാടനം തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ഉദ്ഘാടനം ചെയ്തു. വിഭ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ വിതരണം ചെയ്തു.
പഠിക്കാന്‍ സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്ത കുട്ടികള്‍ക്ക് തുടര്‍ന്നും ഫോണുകള്‍ വിതരണം ചെയ്യാനാണ് സിപിഐഎം തീരുമാനം. ചടങ്ങില്‍ പ്രശസ്ത സിനിമാ താരം സുധീര്‍ കരമന മുഖ്യാതിഥി ആയി. സിപിഐഎം തിരുവല്ലം ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ ജി സനല്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സിപിഐഎം ഏരിയാ കമ്മിറ്റി അംഗം വി അനൂപ് സ്വാഗതം പറഞ്ഞു. സിപിഐഎം കോവളം ഏര്യാ സെക്രട്ടറി പി എസ് ഹരികുമാര്‍, ജില്ലാ കമ്മിറ്റി അംഗം പുല്ലുവിള സ്റ്റാന്‍ലി, പികെഎസ് സംസ്ഥാന ട്രഷറര്‍ വണ്ടിത്തടം മധു, കൗണ്‍സിലര്‍മാരായ ഡി ശിവന്‍കുട്ടി, വി പ്രമീള, കെ എം രാജീവ് തുടങ്ങിയവര്‍ പങ്കെടുത്തു.
കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.