മഹാരാഷ്ട്രയിൽ കൊവിഡ്  കേസുകൾ കുറയുമ്പോഴും ഭീതി പടർത്തി ബ്ലാക്ക് ഫംഗസ്

മഹാരാഷ്ട്രയിൽ  9,350 പുതിയ കൊവിഡ് കേസുകൾ  ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് ഇതുവരെ 5,924,773 പേർക്കാണ് അസുഖം ബാധിച്ചത്. 388 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ    മരണസംഖ്യ 114,154 ആയി.  15,176 പേർക്ക് അസുഖം ഭേദമായി ആശുപത്രി വിട്ടു.  നിലവിൽ 1,38,361 പേരാണ് സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നത്. ഇതോടെ രോഗമുക്തി നേടിയവർ  56,69,179 ആയി രേഖപ്പെടുത്തി .

തലസ്ഥാന നഗരമായ മുംബൈയിൽ 575  പുതിയ കേസുകളും 14 മരണങ്ങളും കൂടി റിപ്പോർട്ട് ചെയ്തതോടെ  നഗരത്തിൽ രോഗബാധിതരുടെ എണ്ണം  716,351 ൽ എത്തി, ഇതുവരെ 15,216 പേർക്കാണ് കൊവിഡ് ബാധിച്ചു  ജീവൻ നഷ്ടപ്പെട്ടത്.

സംസ്ഥാന ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് മഹാരാഷ്ട്രയിൽ ബ്ലാക്ക്  ഫംഗസ് അഥവാ മ്യൂക്കോമൈക്കോസിസ് കേസുകളുടെ എണ്ണം കഴിഞ്ഞ ദിവസം  7,395 ആയി ഉയർന്നു. ഇവരിൽ 644 പേർ മരണപ്പെട്ടപ്പോൾ  2,212 പേരുടെ അസുഖം ഭേദമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News