കൊടകര കുഴൽപ്പണക്കേസ് പണം ബിജെപിയുടേത് തന്നെ; അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ടിന്‍റെ പകർപ്പ് കൈരളി ന്യൂസിന്

കൊടകര  കുഴൽപ്പണക്കേസ് പണം ബി.ജെ.പിയുടേതെന്ന് സ്ഥിരീകരിച്ച് പൊലീസ് റിപ്പോർട്ട്.  പണം  എത്തിച്ചത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചെലവഴിക്കാനെന്നും റിപ്പോർട്ടില്‍ പറയുന്നു. ധർമ്മരാജന്‍റെ ഹർജിയിൽ അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ടന്‍റെ പകർപ്പ് കൈരളി ന്യൂസിന്.

ബി.ജെ.പിയെ അക്ഷരാർത്ഥത്തിൽ പ്രതിക്കൂട്ടിൽ നിർത്തുന്നതാണ് ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതിയിൽ ധർമ്മരാജന്‍റെ ഹർജിയിൻ മേൽ പൊലീസ് സമർപ്പിച്ച റിപ്പോർട്ട്.

തെരഞ്ഞെടുപ്പാവശ്യങ്ങൾക്കായി ബി.ജെ.പി കൊണ്ടുവന്ന പണമാണ് കൊടകരയിൽ വച്ച് കൊള്ളയടിക്കപ്പെട്ടതെന്ന് റിപ്പോർട്ടിൽ പറയുന്നു.
ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി ഗണേഷിന്‍റെയും ഓഫീസ് സെക്രട്ടറി ഗിരീഷിന്‍റേയും നിർദേശ പ്രകാരമാണ് ധർമ്മരാജൻ  മൂന്നരക്കോടി രൂപ എത്തിച്ചത്. അതും ബി.ജെ.പിയുടെ തെരഞ്ഞെടുപ്പാവശ്യത്തിനായി. ബംഗ്ലൂരുവിൽ നിന്നാണ് പണമെത്തിയതെന്ന് റിപ്പോർട്ടിൽ സ്ഥിരീകരിക്കുന്നുണ്ട്.

കമ്മീഷൻ അടിസ്ഥാനത്തിൽ എത്തിച്ച ഹവാല പണമാണ് നഷ്ടപ്പെട്ടത്. പണം ബംഗ്ലൂരുവിൽ നിന്ന് ആലപ്പുഴയിലേക്കെത്തിക്കുക എന്ന ജോലി മാത്രമാണ് ധർമ്മരാജനുണ്ടായിരുന്നത്. ആലപ്പുഴയിൽ വച്ച് പണം ബി.ജെ.പി.ജില്ലാ ട്രഷറർ കെ.ജി കർത്തയ്ക്ക്  കൈമാറാൻ പദ്ധതിയിട്ടിരുന്നു. ധർമ്മരാജൻ സമർപ്പിച്ച ഹർജി ഈ മാസം 23 ന് കോടതി പരിഗണിക്കും.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News