അട്ടപ്പാടിയിലെ ആദിവാസി വിഭാഗങ്ങളിൽ 45 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷൻ 80 ശതമാനം പൂർത്തിയായി

അട്ടപ്പാടി മേഖലയിലെ ആദിവാസി വിഭാഗങ്ങളിൽ 45 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തിൽ 80 ശതമാനം (8000) വാക്സിനേഷൻ പൂർത്തിയായതായി അട്ടപ്പാടി ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. ജൂഡ് അറിയിച്ചു.

18 നും 44 നും ഇടയിൽ പ്രായമുള്ളവരുടെ വാക്സിനേഷൻ 15 ശതമാനം(1600) കഴിഞ്ഞിട്ടുണ്ട്. 18 വയസിനു മുകളിലുള്ളവർക്ക് ആരോഗ്യപ്രവർത്തകരും പ്രമോട്ടർമാരും ഊരുകളിൽ നേരിട്ടെത്തി രജിസ്ട്രേഷൻ നടത്തിയാണ് വാക്സിൻ എടുക്കുന്നത്.  വരും ദിവസങ്ങളിൽ 18 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷൻ കൂടുതൽ നടത്തുമെന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു.

കോവിഡ് ബാധിതരുള്ള പ്രദേശങ്ങളിൽ കൂടുതൽ പരിശോധനകൾ നടത്തിവരുന്നുണ്ട്. ആവശ്യമായ ബോധവത്ക്കരണവും പ്രതിരോധ പ്രവർത്തനങ്ങളും ഊരുകളിൽ നടപ്പാക്കുന്നുണ്ട്.

അടിയന്തിര ആവശ്യത്തിനായി കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ നാല് പുതിയ വെന്റിലേറ്ററുകൾ കൂടി സ്ഥാപിച്ചു. ഷോളയൂർ, ആനക്കട്ടി ഭാഗങ്ങളിലെ ഊരുകളിൽ പകൽ സമയങ്ങളിൽ ആളുകൾ ഇല്ലാത്തതിനാൽ ആരോഗ്യപ്രവർത്തകർ രാത്രികാലങ്ങളിൽ ഊരുകളിലെത്തി വാക്സിൻ എടുക്കുന്നത് തുടരുന്നതായും മെഡിക്കൽ ഓഫീസർ അറിയിച്ചു.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here