വാക്സിനെടുക്കാൻ വിമുഖതയുള്ളവരെ അനുനയിപ്പിക്കാൻ അട്ടപ്പാടി ആദിവാസി ഊരുകളിൽ എ.എസ്.പി നേരിട്ടെത്തി

അട്ടപ്പാടിയിലെ ആദിവാസി വിഭാഗങ്ങളിൽ വാക്സിൻ എടുക്കാൻ വിമുഖത കാണിക്കുന്നവരെ അനുനയിപ്പിക്കാൻ ഊരുകളിൽ എ.എസ്.പി. പദം സിംഗ് നേരിട്ടെത്തി. ആനക്കട്ടി എഫ്.എച്ച്.സിയുടെ കീഴിലുള്ള വട്ടുലക്കി, ലക്ഷംവീട് , പുലിയപതി തുടങ്ങിയ ഊരുകളിലാണ് ഊരുനിവാസികളെ അനുനയിപ്പിക്കാനായി എ.എസ്. പി. നേരിട്ടെത്തിയത്.

വാക്സിൻ എടുത്താൽ പനി വരുമെന്നും ആടും മാടും മേക്കാൻ പോകുന്നതിന് ബുദ്ധിമുട്ടാകും തുടങ്ങി പല കാരണങ്ങളും പറഞ്ഞ് ഒഴിവായ ആളുകളെയാണ് എ. എസ്.പി നേരിട്ട് കണ്ടു കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തിയത്. എ.എസ്.പി. നേരിട്ടെത്തിയതോടെ വാക്സിൻ എടുക്കാമെന്ന് ഊരു നിവാസികൾ പറഞ്ഞു. വരുംദിവസങ്ങളിൽ ഇവിടങ്ങളിൽ വാക്സിൻ എത്തിക്കും.

ഷോളയൂർ സി.ഐ. വിനോദ് കൃഷ്ണ, അട്ടപ്പാടി ട്രൈബൽ നോഡൽ ഓഫീസർ ഡോ. പ്രഭുദാസ്, ഐ.ടി.ഡി.പി , ഐ.സി.ഡി.എസ്. ഉദ്യോഗസ്ഥർ, ആരോഗ്യ പ്രവർത്തകർ എന്നിവർ എ.എസ്.പി.ക്ക് ഒപ്പമുണ്ടായിരുന്നു.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News