മുട്ടില്‍ മരം മുറി കേസ്; അന്വേഷണസംഘം ഇന്ന് വയനാട്ടില്‍

മുട്ടില്‍ മരം മുറി കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം ഇന്ന് വയനാട് സന്ദര്‍ശിക്കും. ക്രൈംബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്തും, ഐജി എസ് സ്പര്‍ജന്‍കുമാറും ആണ് ഇന്ന് വയനാട്ടിലെത്തുക. മരം മുറിക്ക് പിന്നിലെ ഗൂഢാലോചന, പണമിടപാടുകള്‍ എന്നിവ സംബന്ധിച്ച് ഇവര്‍ അന്വേഷിക്കും.

സംസ്ഥാനത്ത് സംരക്ഷിത വൃക്ഷങ്ങള്‍ വ്യാപകമായി മുറിച്ചുമാറ്റിയത് സംബന്ധിച്ച് അന്വേഷിക്കാനാണ് സര്‍ക്കാര്‍ എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘത്തെ നിയോഗിച്ചത്.

വിജിലന്‍സ്, വനം, ക്രൈം ബ്രാഞ്ച് വിഭാഗങ്ങളിലെ വിദഗ്ധരെ ഉള്‍പ്പെടുത്തിയാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News