കാരായി രാജനും ചന്ദ്രശേഖരനും എതിരായ നീതി നിഷേധത്തിനെതിരെ സമരമരം നട്ട് പ്രതിഷേധം

കാരായി രാജനും ചന്ദ്രശേഖരനും എതിരായ നീതി നിഷേധത്തിനെതിരെ സമരമരം നട്ട് പ്രതിഷേധം. കണ്ണൂർ കതിരൂരിലാണ് 40 കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചത്. ഇരുവർക്കും നേരെയുള്ള  മനുഷ്യാവകാശ ലംഘനം ഒരു പതിറ്റാണ്ടിലേക്ക് എത്തുന്ന ഘട്ടത്തിലാണ് പ്രതിഷേധം.

പുരോഗമന കലാസാഹിത്യ സംഘവും കതിരൂർ പഞ്ചായത്തിലെ വിവിധ സാംസ്കാരിക സ്ഥാപനങ്ങളും ചേർന്നാണ് കാരായി രാജനും കാരായി ചന്ദ്രശേഖരനും എതിരായ നീതി നിഷേധത്തിന് എതിരെ സമരമരം നട്ട് പ്രതിഷേധിച്ചത്.

കതിരൂരിലെ 40 കേന്ദ്രങ്ങളിൽ എൽ ഡി എഫ് നേതാക്കളും ജന പ്രതിനിധികളും കലാ സാംസ്കാരിക സിനിമ പ്രവർത്തകരും മരം നട്ടു.സി പി ഐ എം കേന്ദ്ര കമ്മറ്റി അംഗം കെ കെ ശൈലജ ടീച്ചർ കതിരൂർ ടൗണിൽ പ്രതിഷേധം ഉദ്ഘാടനം ചെയ്തു.

കാരായി രാജനും ചന്ദ്രശേഖരനും എതിരെ സമാനതകളില്ലാത്ത മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്ന് പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു.

സി പി ഐ എം സംസ്ഥാന കമ്മറ്റി അംഗം പി ജയരാജൻ,ഡോ വി ശിവദാസൻ എം പി,എം എൽ എ മാരായ കടന്നപ്പള്ളി രാമചന്ദ്രൻ,എ എൻ ഷംസീർ,എം വിജിൻ,കെ പി മോഹനൻ,ടി ഐ മധുസൂതനൻ,ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യ,വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ,എം സുരേന്ദ്രൻ,സിനിമ സംവിധായകരായ ഷെറി,ടി ദീപേഷ്,ശിൽപ്പി വത്സൻ കൂർമ്മകൊല്ലേരി,സാഹിത്യ സംഘം സംസ്ഥാന സെക്രട്ടറിര എം കെ മനോഹരൻ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ വൃക്ഷതൈ നട്ടു.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News