‘ഭീഷണികൾ മുമ്പും വന്നിട്ടുണ്ട്, അന്നെല്ലാം വീട്ടില്‍ തന്നെ കിടന്നുറങ്ങിയിട്ടുണ്ട്’;  എ എൻ രാധാകൃഷ്ണന് മറുപടിയുമായി മുഖ്യമന്ത്രി

ഭീഷണികൾ മുമ്പും വന്നിട്ടുണ്ട്, അന്നെല്ലാം വീട്ടില്‍ തന്നെ കിടന്നുറങ്ങിയിട്ടുണ്ടെന്ന്  എ എൻ രാധാകൃഷ്ണന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തെറ്റായ രീതിയില്‍ താന്‍  ഇടപെട്ട് ബിജെപിക്ക് എതിരായ അന്വേഷണം അവസാനിപ്പിക്കണം എന്നാണ് രാധാകൃഷ്ണന്‍റെ ഭീഷണിയുടെ അര്‍ത്ഥമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അതൊന്നും തന്‍റടുത്ത് ചിലവാകില്ലെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും അദ്ദേഹം ചൂണ്ടികാട്ടി.

ബിജെപി നടത്തിയ പ്രതിഷേധ പരിപാടിക്കിടെയാണ് മുഖ്യമന്ത്രിക്കെതിരെ എ എന്‍ രാധാകൃഷ്ണന്‍ ഭീഷണി മു‍ഴക്കിയത്.

ഇതിന് മരുപടിയുമായിട്ടാണ് മുഖ്യമന്ത്രി രംഗത്തെത്തിയത്. മുന്‍പും മുഖ്യമന്ത്രിക്കെതിരെ പലതരത്തിലുളള വിവാദ പ്രസ്തവനയിലൂടെ മാധ്യമങ്ങളില്‍ കുപ്രസിദ്ധി നേടിയ ആളാണ് എ എന്‍ രാധാകൃഷ്ണന്‍.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News