സിദ്ദീഖ് കാപ്പനെതിരെ ചുമത്തിയ ഒരു കുറ്റം റദ്ദാക്കി

ഹാഥ്റസിലേക്കുള്ള യാത്രയ്ക്കിടെ യു പി പൊലീസ്  അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനെതിരെ ചുമത്തിയ ഒരു കുറ്റം റദ്ദാക്കി. സി ആർ പി സി 116 പ്രകാരം ചുമത്തിയ സമാധാനം തകർക്കൽ എന്ന കുറ്റമാണ് ഒഴിവക്കിയത്.

ഈ വകുപ്പ് പ്രകാരം കേസ് എടുത്താൽ ആറു മാസത്തിനകം അന്വേഷണം പൂർത്തിയാക്കണം . എന്നാൽ ഉത്തർ പ്രദേശ് പൊലീസിന് ഇത് സംബന്ധിച്ച  തെളിവുകൾ ഹാജരാക്കാൻ സാധിച്ചില്ല. ഇതേ തുടർന്നാണ് മന്ത് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കുറ്റം റദ്ദാക്കിയത്.

സിദ്ധിഖ് കാപ്പനൊപ്പം അറസ്റ്റിലായ മറ്റ് മൂന്ന് പേരുടെയും ഇതേ കുറ്റം ഒഴിവാക്കിയിട്ടുണ്ട്. അതേസമയം,  കാപ്പനെതിരെ അടക്കമുള്ള 4 പേർക്കെതിരെ ചുമത്തിയ  യു എ പി എ കേസുകളും , രാജ്യദ്രോഹ കുറ്റവും നിലവിൽ റദ്ദാക്കിയിട്ടില്ല.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here