ഡൽഹി കലാപക്കേസില്‍ ദേവാംഗന കലിതയും നടാഷ നര്‍വാളുമടക്കം മൂന്ന് പേര്‍ക്ക് ജാമ്യം

ഡൽഹി കലാപക്കേസില്‍ യു.എ.പി.എ. ചുമത്തി അറസ്റ്റിലായ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം. വിദ്യാര്‍ത്ഥിയായ ആസിഫ് ഇക്ബാല്‍, പിഞ്ച്‌റാ തോഡ് പ്രവര്‍ത്തകരായ ദേവാംഗന കലിത, നടാഷ നര്‍വാള്‍ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. പ്രതിഷേധിക്കാനുള്ള ഭരണഘടനാപരമായ അവകാശവും ഭീകര പ്രവർത്തനവും തമ്മിൽ അന്തരമുണ്ടെന്നു ഡൽഹി ഹൈക്കോടതി വ്യക്തമാക്കി.

പൗരത്വനിയമ വിരുദ്ധ സമരത്തിന്റെ പേരിൽ ഡൽഹി കലാപക്കേസിൽ പ്രതി ചേർക്കപ്പെട്ട്, ഒരു വർഷത്തിലധികമായി ജയിലിൽ കഴിയുന്ന വിദ്യാർഥി നേതാക്കളായ ആസിഫ് ഇഖ്‍ബാൽ തൻഹ, നടാഷ നർവാൾ, ദേവാംഗന കലിത എന്നിവർക്കു ജാമ്യം അനുവദിച്ച ജസ്റ്റിസുമാരായ സിദ്ധാർഥ് മൃദുൽ, അനുപ് ജയ്റാം ഭംഭാനി എന്നിവർ സർക്കാരിനെ രൂക്ഷമായി വിമർശിച്ചു.

ഡൽഹി ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ ഇവയാണ്

  • പ്രതിഷേധിക്കാനുള്ള ഭരണഘടനാപരമായ അവകാശവും ഭീകര പ്രവർത്തനവും തമ്മിൽ അന്തരമുണ്ട്.

  • പ്രതിഷേധം സംഘടിപ്പിക്കുന്നതു രാജ്യദ്രോഹക്കുറ്റമല്ല.

  • പ്രശ്നങ്ങളെ സങ്കീർണമാക്കി ജാമ്യത്തിനു വിലങ്ങുതടിയാവാൻ ഭരണകൂടത്തിനു കഴിയില്ല.

2020 മെയിലാണ് ദേവാംഗന കലിതയെയും നടാഷ നര്‍വാളിനെയും ദല്‍ഹി പൊലീസ് അറസ്റ്റു ചെയ്യുന്നത്. കലാപശ്രമം, നിയമപ്രകാരമല്ലാതെ ഒത്തു ചേരല്‍, കൊലപാതക ശ്രമം, കലാപത്തിനായി ഗൂഢാലോചന നടത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവരെ അറസ്റ്റു ചെയ്തത്.
ജാമിഅ മിലിയ ഇസ്‌ലാമിയ സര്‍വകലാശാലയില്‍ അവസാന വര്‍ഷ ബി.എ. വിദ്യാര്‍ത്ഥിയായിരുന്നു ആസിഫ് ഇക്ബാല്‍. 2020 മെയിലാണ് ആസിഫിനെ ദല്‍ഹി പൊലീസ് യു.എ.പി.എ. ചുമത്തി അറസ്റ്റു ചെയ്യുന്നത്.

പ്രതിഷേധം സംഘടിപ്പിക്കുന്നതു രാജ്യദ്രോഹക്കുറ്റമല്ലെന്നു വ്യക്തമാക്കിയ കോടതി ഇവർക്കെതിരെ ആരോപിക്കപ്പെട്ട യുഎപിഎ കുറ്റങ്ങളൊന്നും പ്രഥമ പരിശോധനയിൽ കുറ്റപത്രത്തിൽ കാണുന്നില്ലെന്നും ഉള്ളത് അതിശയോക്തി കലർത്തി വലിച്ചു നീട്ടിയതാണെന്നും വിലയിരുത്തി. കുറ്റപത്രത്തിലെ ആരോപണങ്ങളെല്ലാം സമരരീതി എന്ന നിലയിൽ മാത്രമേ കാണാനാകൂവെന്നും കോടതി പറഞ്ഞു.

എതിർ ശബ്ദങ്ങൾ അടിച്ചമർത്താനുള്ള വെപ്രാളത്തിനിടയിൽ, പ്രതിഷേധിക്കാനുള്ള അവകാശവും ഭീകര പ്രവർത്തനവും തമ്മിലുള്ള അതിർവരമ്പ് മാഞ്ഞുപോകുന്നുവെന്നും ഈ സ്ഥിതി തുടർന്നാൽ ജനാധിപത്യത്തിനു ദുഃഖകരമായ അവസ്ഥയായിരിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.

വി​മ​ത ശ​ബ്​​ദ​ങ്ങ​ൾ അ​ടി​ച്ച​മ​ർ​ത്താ​നു​ള്ള വ്യ​ഗ്ര​ത​ക്കി​ട​യി​ൽ പ്ര​തി​ഷേ​ധി​ക്കാ​നു​ള്ള ഭ​ര​ണ​ഘ​ട​ന​പ​ര​മാ​യ അ​വ​കാ​ശ​വും തീ​വ്ര​വാ​ദ പ്ര​വ​ർ​ത്ത​ന​വും ത​മ്മി​ലു​ള്ള അ​തി​ർ​വ​ര​മ്പ്​ മാ​ഞ്ഞു​പോ​കു​ന്ന​താ​യി ന​താ​ഷ​യു​ടെ ജാ​മ്യ ഉ​ത്ത​ര​വി​ൽ കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ഈ ​മ​നോ​ഗ​തി തു​ട​ർ​ന്നാ​ൽ ജ​നാ​ധി​പ​ത്യം അ​പ​ക​ട​പ്പെ​ടു​മെ​ന്ന്​ കോ​ട​തി ഓ​ർ​മി​പ്പി​ച്ചു.

തീ​വ്ര​വി​കാ​ര​മു​യു​ർ​ത്തു​ന്ന മു​ദ്രാ​വാ​ക്യ​ങ്ങ​ൾ, സ്​​ത്രീ​ക​ളെ പ്ര​തി​ഷേ​ധ​ത്തി​ന്​ ​പ്രേ​രി​പ്പി​ക്ക​ൽ, റോ​ഡ്​ ഉ​പ​രോ​ധ സ​മ​രം തു​ട​ങ്ങി​യ​വ​യാ​ണ്​ വി​ദ്യാ​ർ​ഥി നേ​താ​ക്ക​ൾ ​ചെ​യ്ത കു​റ്റ​ങ്ങ​ളാ​യി ​െപാ​ലീ​സ്​ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, ഇൗ ​ആ​രോ​പ​ണ​ങ്ങ​ളൊ​ന്നും ത​ന്നെ കു​റ്റ​പ​ത്ര​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ൾ കാ​ണാ​നാ​യി​ല്ല. ​വി​ഷ​യം സ​ങ്കീ​ർ​ണ​മാ​ക്കി ജാ​മ്യം ന​ൽ​കു​ന്ന​തി​ന്​ ഭ​ര​ണ​കൂ​ടം വി​ല​ങ്ങ്​ ത​ടി​യാ​വാ​ൻ പാ​ടി​ല്ലെ​ന്ന്​ ന​താ​ഷ​യു​ടേ​യും ദേ​വാം​ഗ​ന ക​ലി​ത​യു​ടേ​യും ജാ​മ്യ ഉ​ത്ത​ര​വി​ൽ കോ​ട​തി പ​റ​ഞ്ഞു.

ഒ​രാ​ൾ ന​ൽ​കി​യ സിം ​കാ​ർ​ഡ്​ ഗൂ​ഢാ​ലോ​ച​ന കേ​സി​ൽ ഉ​ൾ​പ്പെ​​ട്ട മ​റ്റൊ​രാ​ൾ​ക്ക്​ ന​ൽ​കു​ക​യും അ​യാ​ൾ ഈ ​സിം കാ​ർ​ഡ്​ ഉ​പ​യോ​ഗി​ച്ച്​ വാ​ട്​​സ്​​ആ​പ്​​ ഗ്രൂ​പ്​​ രൂ​പ​വ​ത്​​ക​രി​ച്ച്​ സി.​എ.​എ പ്ര​ക്ഷോ​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ക്കു​ക​യും ചെ​യ്​​തു എ​ന്ന കു​റ്റ​മ​ല്ലാ​തെ മ​റ്റൊ​ന്നും ത​ന്നെ ആ​സി​ഫി​നെ​തി​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ലെ​ന്ന്​ കോ​ട​തി നി​രീ​ക്ഷി​ച്ചു.

2020 ഫെബ്രുവരിയിൽ നടന്ന കലാപത്തിന്റെ ഗൂഢാലോചനയിൽ പങ്കുണ്ടെന്നാരോപിച്ചാണു ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർഥി ആസിഫ് ഇഖ്ബാൽ, ജെഎൻയു വിദ്യാർഥിയും പിങ്ക്ഗ്ര തോഡ് പ്രവർത്തകയുമായ നടാഷ, ദേവാംഗന എന്നിവരെ കഴിഞ്ഞ വർഷം മേയിൽ അറസ്റ്റ് ചെയ്തത്. മറ്റു കേസുകളിൽ ജാമ്യം കിട്ടിയെങ്കിലും യുഎപിഎ കേസ് നിലനിൽക്കുന്നതിനാൽ ഇവർക്കു ജയിലിൽനിന്നു പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News