മൃതദേഹം എലി കരണ്ട നിലയിൽ ; സ്വകാര്യ ആശുപത്രിക്കെതിരെ പരാതി

മൃതദേഹത്തോട് അനാദരവ് കാട്ടിയെന്നാരോപിച്ച് സ്വകാര്യ ആശുപത്രിക്കെതിരെ പരാതി.പട്ടാമ്പിയിലെ സേവന ആശുപത്രിക്കെതിരെ ആണ് പരാതി നല്‍കിയത്.

കഴിഞ്ഞ ദിവസം മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം എലി കരണ്ട നിലയിൽ കാണപ്പെട്ടതിലാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്.

ഒറ്റപ്പാലം മനിശ്ശേരി കുന്നുംപുറം ലക്ഷം വീട് കോളനിയിൽ സുന്ദരി (65)യുടെ മൃതദേഹമാണ് എലി കരണ്ടത്. മൂക്കും കവിളും കടിച്ചു മുറിച്ച നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്.

ആശുപത്രി അധികൃതർ വിശദീകരണം നൽകിയില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.  പൊലിസിൽ പരാതി നൽകുമെന്നും ബന്ധുക്കൾ വ്യക്തമാക്കി.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News