മഹാരാഷ്ട്ര വീണ്ടും ലോക്ഡൗൺ ആശങ്കയിൽ ?


മഹാരാഷ്ട്രയിൽ ലോക്ഡൗൺ ഇളവുകൾ നൽകിയതിന് ശേഷം പല ഭാഗങ്ങളിലും  കൊറോണ വൈറസ് കേസുകളിൽ വർദ്ധനവ് രേഖപ്പെടുത്തിയതാണ് ആശങ്ക ഉയർത്തിയിരിക്കുന്നത്.

കഴിഞ്ഞ ഏതാനും ആഴ്ചകളായി കേസുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞതിനാലാണ് രണ്ടാം തരംഗത്തെ തുടർന്ന് ഏർപ്പെടുത്തിയ  നിയന്ത്രണങ്ങളിൽ  ഇളവ് വരുത്തിയത്.   എന്നാൽ പല ജില്ലകളിലും  പോസിറ്റിവിറ്റി നിരക്ക് ഉയരുന്നതായ റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.  കൂടാതെ വർദ്ധിച്ചു വരുന്ന ബ്ലാക്ക് ഫംഗസ് രോഗബാധയും  ആരോഗ്യമേഖലയെ ആശങ്കയിലാക്കിയിരിക്കയാണ്.

നഗരങ്ങളെ അഞ്ച് തലങ്ങളിൽ തരംതിരിച്ചിട്ടുണ്ട്, അതിന്റെ അടിസ്ഥാനത്തിലാണ് അൺലോക്ക് പദ്ധതി പ്രഖ്യാപിച്ചത്. മറുവശത്ത്, ആളുകൾ കൊവിഡ്  മാനദണ്ഡങ്ങൾ ലംഘിക്കുന്നില്ലെന്ന് ഉറപ്പു വരുത്തുന്നതിനുള്ള നടപടികളും ഉദ്യോഗസ്ഥർ സ്വീകരിക്കുന്നുണ്ട്.

സംസ്ഥാനത്ത് രേഖപ്പെടുത്തിയ കേസുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കി 2021 ജൂൺ 13 ഞായറാഴ്ചയാണ് വിശദീകരണം പുറപ്പെടുവിച്ചത്. രോഗമുക്തി നിരക്ക് കുറവാണെന്നും പുതിയ രോഗികളുടെ എണ്ണം വീണ്ടും ഉയരുകയാണെന്നുമാണ്  ഉദ്യോഗസ്ഥർ പങ്കിട്ട ഡാറ്റ കാണിക്കുന്നത് .  ഇത്  തുടരുകയാണെങ്കിൽ, ഒരാഴ്ചയ്ക്കുള്ളിൽ ഈ പ്രവണത വീണ്ടും വഷളാകാം. വരും ദിവസങ്ങളിൽ കേസുകൾ സൂക്ഷ്മമായി പരിശോധിച്ച ശേഷം  ഈ അവസ്ഥയിലെ മാറ്റങ്ങൾ വിശകലനം ചെയ്യും. ഇതു സംബന്ധിച്ച തീരുമാനം അടുത്ത എട്ട് ദിവസത്തിനുള്ളിൽ എടുക്കുമെന്ന്  സംസ്ഥാന സാമൂഹിക ക്ഷേമ വകുപ്പ്‌ മന്ത്രി വിജയ് വാഡെറ്റിവാർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News