നിലപാട് കടുപിച്ച് കേന്ദ്രം; ഒടുവില്‍ താത്കാലിക കംപ്ലയന്‍സ് ഓഫീസറെ നിയമിച്ച് ട്വിറ്റര്‍

രാജ്യത്തെ പുതിയ ഐ ടി നയത്തെ ചൊല്ലി കേന്ദ്ര സര്‍ക്കാരുമായി തര്‍ക്കങ്ങള്‍ തുടരുന്നതിനിടെ താത്കാലികമായെങ്കിലും താത്കാലിക കംപ്ലയന്‍സ് ഓഫീസറെ നിയമിച്ച് ട്വിറ്റര്‍. ഇതിന്റെ വിവരങ്ങള്‍ ഉടന്‍ തന്നെ കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുമെന്ന് ട്വിറ്റര്‍ അറിയിച്ചു. ഫെബ്രുവരിയില്‍ പ്രഖ്യാപിച്ച പുതിയ ഐ ടി നിയമം മേയ് 25നാണ് രാജ്യത്ത് പ്രാബല്യത്തില്‍ വന്നത്. അതേസമയം, ഐ ടി നിയമപ്രകാരമുള്ള പരിരക്ഷ കേന്ദ്രം ഒഴിവാക്കി. കംപ്ലയന്‍സ് ഓഫിസറെ നിയമിച്ചത് സംബന്ധിച്ച അറിയിപ്പ് ലഭിച്ചില്ലെന്നാണ് കേന്ദ്ര നിലപാട്. നിയമ പരിരക്ഷ ഒഴിവാക്കിയതിനു പിന്നാലെ യു പിയില്‍ ട്വിറ്ററിനെതിരെ കേസെടുത്തു.

സാമുദായിക സ്പര്‍ധ ഉണ്ടാക്കുന്ന ട്വീറ്റുകളിലാണ് കേസെടുത്തത്. ഉപയോക്താക്കളുടെ ട്വീറ്റുകള്‍ക്ക് ട്വിറ്റര്‍ മറുപടി പറയണം. ട്വിറ്ററിനെ പ്രസാധകരായി കണ്ടാണ് കേസെടുത്തത്. കുറിപ്പുകളുടെ ഉള്ളടക്കം സംബന്ധിച്ച പരാതികള്‍ ട്വിറ്ററിന് ബാധകമാകും. ട്വിറ്ററിനെതിരെ കേന്ദ്ര സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചു. ഇടനില മാധ്യമം എന്ന പരിഗണന ട്വിറ്ററിന് നഷ്ടമായി. പ്രസാധകര്‍ എന്ന നിലയില്‍ കണക്കാക്കി നിയമ നടപടികള്‍ സ്വീകരിക്കും. ഉപയോക്താക്കളുടെ കുറിപ്പുകള്‍ ടിറ്ററിന്റേതായി പരിഗണിക്കും. കുറിപ്പുകളുടെ ഉള്ളടക്കം സംബന്ധിച്ച പരാതികള്‍ ട്വിറ്ററിന് ബാധകമാകും. നിയമ നടപടികള്‍ നേരിടേണ്ട ഉത്തരവാദിത്വവും ട്വിറ്ററിനായിരിക്കും.

ഐ ടി ചട്ടങ്ങള്‍ പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കാത്തതിനെ തുടര്‍ന്ന് ട്വിറ്ററിനെതിരെ നടപടി എടുക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് ചട്ടങ്ങള്‍ നടപ്പക്കുന്നതിന് ഒരാഴ്ചത്തെ സമയം ട്വിറ്റര്‍ ആവശ്യപ്പെട്ടു. പിന്നീടാണ് കംപ്ലയന്‍സ് ഓഫിസറെ നിയമിച്ചത്. പരിഹാര പരിഹാര സെല്‍, നോഡല്‍ ഓഫീസര്‍ എന്നീ നിയമനങ്ങളും പുതിയ ചട്ടങ്ങള്‍ പ്രകാരം നടത്തണം. ഫെയ്സ്ബുക്, വാട്ട്സാപ്, ഗൂഗിള്‍ തുടങ്ങിയ കമ്പനികള്‍ ചട്ടങ്ങളില്‍ പറയുന്ന നിയമനങ്ങള്‍ നടത്തി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. കേന്ദ്ര സ്വകാര്യത നയത്തില്‍ സര്‍ക്കാരും സമൂഹ മാധ്യമങ്ങളും തമ്മില്‍ തര്‍ക്കം രൂക്ഷമായി നില്‍ക്കുമ്പോഴാണ് ഇത്തരത്തിലൊരു നടപടി.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News