സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് മൂല്യനിര്‍ണയത്തിന് മാര്‍ഗരേഖയായി

കൊവിഡിന്റെ പശ്ചാത്തലത്തിൽ റദ്ദാക്കപ്പെട്ട സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മൂല്യനിർണയ മാനദണ്ഡം തയ്യാറായി. 10,11 ക്ലാസ്സുകളിലെ മാർക്കുകളും 12ആം ക്ലാസ്സിലെ പ്രീ ബോർഡ് പരീക്ഷയുടെ മാർക്കും അടിസ്ഥാനമാക്കിയാകും മൂല്യ നിർണയം.മൂല്യ നിർണയ മാനദണ്ഡം തീരുമാനിക്കാൻ കേന്ദ്രം നിയോഗിച്ച 13 അംഗ കമ്മിറ്റി, റിപ്പോർട്ട്‌ നാളെ കോടതിയിൽ സമർപ്പിക്കും.

പത്താം ക്ലാസ്സ് പരീക്ഷാ മാർക്കും പതിനൊന്നാം ക്ലാസ് പരീക്ഷാ മാർക്കും 12ആം ക്ലാസ് പ്രീ ബോർഡ് പരീക്ഷാ മാർക്കുമാണ് പരിഗണിക്കുകയെന്ന് 13 അംഗ കമ്മീറ്റി വ്യക്തമാക്കി.തീരുമാനം നാളെ സുപ്രീംകോടതിയെ അറിയിച്ച ശേഷം പ്രഖ്യാപിക്കും.പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസ് പരീക്ഷകളെ അടിസ്ഥാനപ്പെടുത്തിയാണ് മൂല്യനിര്‍ണയം നടത്താന്‍ തീരുമാനമെടുത്തിരിക്കുന്നത്.

30:30:40 എന്ന അനുപാതത്തിലായിരിക്കും മാർക്ക് നിർണയിക്കുക. പത്താം ക്ലാസ്, പതിനൊന്നാം ക്ലാസ് പരീക്ഷയുടെ 30ശതമാനം മാർക്ക് വീതവും , 12ആം ക്ലാസ് പ്രീ ബോർഡ് പരീക്ഷ മാർക്കിന്റെ 40%വും അടിസ്ഥാനമാക്കിയാണ് മൂല്യനിർണയം എന്നാണ് സൂചന.

നേരത്തെ 12ആം ക്ലാസിലെ ഇന്റേണൽ മാത്രം പരിഗണിക്കുക എന്ന നിലപാടാണ് സമിതി ആദ്യം കൈകൊണ്ടത്.എന്നാൽ എല്ലാ സ്കൂളുകളുടെയും നിലവാരം ഒരുപോലെയല്ലെന്ന് ചൂണ്ടികാട്ടി 10ആം ക്ലാസ് പരീക്ഷയുടെ മാർക്കും പരിഗണിക്കണമെന്ന് നിർദേശം വന്നിരുന്നു.തുടർന്ന് 11 ക്ലാസ്സിലെ അവസാന മാർക്കും പരിഗണിക്കണമെന്നും തീരുമാനമെടുത്തു. ഇതിനു ശേഷമുള്ള ചർച്ചകൾക്ക് ശേഷമാണ് 12ആം ക്ലാസ്സിലെ പ്രീ ബോർഡ് പരീക്ഷ മാർക്ക് കൂടി പരിഗണിക്കുമെന്ന് തീരുമാനമെടുത്തത്. ജൂലൈ 15 ഓട് കൂടി മൂല്യനിർണയം പൂർത്തിയാക്കി ഫലം പ്രസിദ്ധീകരിക്കാനാണ് സിബിഎസ്ഇ ആലോചിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News