രണ്ടാം വര്‍ഷ ഹയര്‍ സെക്കന്ററി, വി.എച്ച്.എസ്. ഇ പ്രാക്ടിക്കല്‍ പരീക്ഷകള്‍ക്ക് മാറ്റമില്ല; പരീക്ഷകള്‍ ഈ മാസം 22 ന് തന്നെ നടക്കും

രണ്ടാം വര്‍ഷ ഹയര്‍ സെക്കന്ററി, വി.എച്ച്.എസ്.ഇ പ്രാക്ടിക്കല്‍ പരീക്ഷകള്‍ക്ക് മാറ്റമില്ല. പ്ലസ്ടു, വി.എച്ച്.എസ്.ഇ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഈ മാസം 22 ന് തന്നെ നടക്കും. തുറന്നിട്ട മുറികളിലാവണം പരീക്ഷ നടത്തേണ്ടതെന്നും കുട്ടികളും അദ്ധ്യാപകരും ഇരട്ട മാസ്‌ക് ധരിക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നു

ഒരുസമയം 15 പേര്‍ക്ക് വീതമാണ് പരീക്ഷയില്‍ പങ്കെടുക്കാന്‍ അവസരമൊരുക്കുക. ഇതു സംബന്ധിച്ച് വിദ്യാഭ്യാസവകുപ്പ് സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുള്ള മുന്നൊരുക്കങ്ങള്‍ നടത്താന്‍ സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ശരീരോഷ്മാവ് പരിശോധിച്ച ശേഷമായരിക്കും പരീക്ഷയ്ക്കു പ്രവേശിപ്പിക്കുക. കോവിഡ് സ്ഥിരീകരിച്ചവര്‍ക്ക് പരീക്ഷ പിന്നീട് നടക്കും. ശരീരോഷ്മാവ് കൂടിയ കുട്ടികള്‍ക്ക് പ്രത്യേക മുറിയില്‍ പ്രാക്ടിക്കല്‍ ചെയ്യാന്‍ അവസരമൊരുക്കും. ഉപകരണങ്ങളെല്ലാം പരീക്ഷയ്ക്കു മുന്നും ശേഷവും സാനിറ്റൈസ് ചെയ്യും.

കൊവിഡ് പൊസിറ്റിവ് ആയ വിദ്യാര്‍ത്ഥികള്‍ക്ക് നെഗേറ്റിവ് ആയ ശേഷം പ്രാക്ടിക്കല്‍ പരീക്ഷ നടത്തും. ജൂണ് 21 വരെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രാക്ടിക്കല്‍ പരീക്ഷകള്‍ക്ക് പരിശീലനം നല്‍കാം. സാഹചര്യം അനുസരിച്ചു സ്‌കൂളുകള്‍ക്ക് ക്രമീകരണം ഏര്‍പ്പെടുത്തുകയും ചെയ്യാം.

സംസ്ഥാനത്ത് കൊവിഡ് തീവ്രത കുറയുന്ന സാഹചര്യത്തിലാണ് കർശന നിയന്ത്രണങ്ങൾക്ക് വിധേയമായി രണ്ടാം വർഷ ഹയർ സെക്കന്‍ററി, വി.എച്ച്.എസ്.ഇ പ്രാക്ടിക്കൽ പരീക്ഷകൾ നടത്താൻ തീരുമാനിച്ചത്.

ജൂൺ 22ന് പരീക്ഷകൾ ആരംഭിക്കും. പരീക്ഷയ്ക്ക് സ്കൂളിൽ എത്തുന്ന വിദ്യാർത്ഥികളുടെ ശരീരോഷ്മാവ് പരിശോധിച്ച ശേഷമായിരിക്കും അകത്തെയ്ക്ക് പ്രവേശിപ്പിക്കുക. ഒരുസമയം 15 പേര്‍ക്ക് വീതം മൂന്ന് ബാച്ചായി വിദ്യാർത്ഥികൾക്ക് പരീക്ഷയില്‍ പങ്കെടുക്കാന്‍ അവസരമൊരുക്കും. കമ്പ്യൂട്ടർ സയൻസ് രണ്ട് മണിക്കൂറാണ് പരീക്ഷ. രണ്ടു ചോദ്യങ്ങളിൽ നിന്ന് ഏതെങ്കിലും ഒരെണ്ണം ചെയ്താൽ മതി.

ഫിസിക്സും രണ്ടു മണിക്കൂർ. ഒരു എക്സ്പിരിമെന്‍റ് ചെയ്താൽ മതി. ബോട്ടണി – മൈക്രോസ്കോപ്പ് ഒഴിവാക്കി സൂചനകളുടെ അടിസ്ഥാനത്തിൽ ഉത്തരം എഴുതാൻ ഉള്ള രീതി നടപ്പാക്കും. മാത്തമാറ്റിക്‌സ് – 2 പ്രാക്ടിക്കൽ വേണ്ട. ഒറ്റ പ്രാക്ടിക്കൽ എന്ന് ക്രമീകരിച്ചു.കെമ്സ്ട്രി ഒന്നര മണിക്കൂർ.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News