കരനെല്‍കൃഷിയുമായി തൃശ്ശൂരിലെ എടത്തിരുത്തി പഞ്ചായത്ത്

നെല്‍കൃഷി വികസന പദ്ധതി 2021-22ന്റെ ഭാഗമായി എടത്തിരുത്തി കൃഷിഭവന്റെ നേതൃത്വത്തില്‍ കരനെല്‍കൃഷി ആരംഭിച്ചു. എടത്തിരുത്തി മധുരം പള്ളിയില്‍ ജോഷി മാണിയത്തിന്റെ 50 സെന്റ് സ്ഥലത്ത് വിത്തു വിതച്ചുകൊണ്ടാണ് കരനെല്‍ കൃഷിക്ക് തുടക്കം കുറിച്ചത്.

മതിലകം ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ഏഴ് പഞ്ചായത്തുകളിലായി 30 ഹെക്ടര്‍ സ്ഥലത്താണ് കരനെല്‍കൃഷിചെയ്യുവാന്‍ ലക്ഷ്യമിടുന്നത്. കര്‍ഷകന് സൗജന്യമായി നെല്‍വിത്തുള്‍പ്പെടെ ഒരു ഹെക്ടറിന് 13600 രൂപയുടെ സബ്‌സിഡിയും ലഭിക്കും. എടത്തിരുത്തി പഞ്ചായത്തില്‍ അഞ്ച് ഹെക്ടര്‍ ഭൂമിയിലാണ് കരനെല്‍കൃഷി ചെയ്യാനായി തയ്യാറെടുത്തിരിക്കുന്നത്.

കരനെല്‍കൃഷിയുടെ ഉദ്ഘാടനം എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് ടി കെ ചന്ദ്രബാബു നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം മഞ്ജുള അരുണന്‍ അധ്യക്ഷയായ ചടങ്ങില്‍മതിലകം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഫല്‍ഗുണന്‍, നൗമി പ്രസാദ്,എടത്തിരുത്തി കൃഷി ഓഫീസര്‍ റുബീന സി എം, കര്‍ഷകരായ അഷ്‌റഫ് പുഴങ്കരയില്ലത്ത്, രാമചന്ദ്രന്‍ മാണിയത്ത്, മാണിയംതാഴം മധുരംപിള്ളി പാടശേഖരസമിതി സെക്രട്ടറി കെ ആര്‍ ഹരിഎന്നിവര്‍ പങ്കെടുത്തു.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News