കൊവിഡ് മാനദണ്ഡം ലംഘിച്ച് കെ പി സി സി പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങ്

കൊവിഡ് മാനദണ്ഡം ലംഘിച്ച് കെ പി സി സി പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങ്. ഇന്ദിരാഭവനിലെത്തിയത് 700 ലധികം പേരാണ്. സംഭവം വിവാദമായതിന് പിന്നാലെ മ്യൂസിയം പൊലീസ് പ്രോട്ടോക്കോള്‍ ലംഘനത്തിന് കേസെടുത്തു.

പൊതുചടങ്ങുകളില്‍ 20 പേരില്‍ കൂടൂതല്‍ പാടില്ല എന്ന കര്‍ശനമായ കൊവിഡ് പ്രോട്ടോകോള്‍ നിബന്ധന നിലനിള്‍ക്കെ അതിനെയൊക്കെ കാറ്റില്‍ പറത്തി 700 അധികം ആളുകള്‍ ആണ് പുതിയ കെ പി സി സി അധ്യക്ഷന്റെ സ്ഥാനാരോഹണ ചടങ്ങിനെത്തിയത്. ഇന്ദിരാ ഭവനിലെ ഹാളിലും വേദിയിലും സദസിലും കോണ്‍ഗ്രസ് നേതാക്കള്‍ തിക്കി തിരക്കി.

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ 500 പേരെ പങ്കെടുപ്പിച്ച് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് നടത്തിയപ്പോള്‍ ആ 500 ല്‍ ഞങ്ങള്‍ ഇല്ലെന്ന പേരില്‍ സോഷ്യല്‍ മീഡീയയില്‍ വന്‍ ക്യാംപെയിന്‍ ആണ് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയത്.

സ്ഥാനാരോഹണ ചടങ്ങില്‍ ആള്‍ക്കൂട്ടം വിവാദമായതോടെ പ്രോട്ടോകോള്‍ ലംഘനത്തിന്റെ പേരില്‍ കണ്ടാല്‍ അറിയാവുന്ന 100 പേര്‍ക്കെതിരെ മ്യൂസിയം പൊലീസ് കേസെടുത്തു. കോണ്‍ഗ്രസ് നേതാക്കളുടെ കൊവിഡ് പ്രോട്ടോകോള്‍ ലംഘനത്തിനെതിരെ സോഷ്യല്‍ മീഡീയയില്‍ വലിയ പ്രതിഷേധം ആണ് ഉയരുന്നത്.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here