പോരാട്ട വീഥിയില്‍ മതിലകം ഡൊമിസിലിയറി കെയര്‍ സെന്റര്‍

അതിജീവനത്തിന്റെ പോരാട്ട വീഥിയില്‍ വ്യത്യസ്തമായ സേവനം നല്‍കിക്കൊണ്ട് ശ്രദ്ധ നേടുകയാണ് തൃശൂര്‍ മതിലകം ഗ്രാമപഞ്ചായത്തിലെ ഡൊമിസിലിയറി കെയര്‍ സെന്റര്‍. പഞ്ചായത്തിലെ 17 വാര്‍ഡിലേയുംകൊവിഡ് ബാധിതരെ ചികിത്സിച്ച് അവര്‍ക്ക് വേണ്ട പരിചരണം നല്‍കുന്നതിനായി മൂന്നാം വാര്‍ഡിലെകാതിക്കോട് അല്‍ അഖ്സ സ്‌കൂളിലാണ്ഡി സി സി പ്രവര്‍ത്തിക്കുന്നത്.

രോഗം ബാധിച്ച് ഇവിടെയെത്തുന്നവര്‍ക്ക് വേണ്ട എല്ലാ വിധത്തിലുമുള്ള സൗകര്യങ്ങളുംഒരുക്കിയിട്ടുണ്ട്. 24 മണിക്കൂറും സജ്ജമായ ഈ സെന്ററില്‍ ഓക്സിജന്‍ സൗകര്യത്തോടെയുള്ള ആംബുലന്‍സുകള്‍ ഏതുസമയത്തും ലഭ്യമാണ്. കൃത്യമായ സമയം നിശ്ചയിച്ച് ഭക്ഷണവും മറ്റ് അവശ്യ വസ്തുക്കളും മുഴുവന്‍ ആളുകള്‍ക്കും എല്ലാദിവസവും നല്‍കി വരുന്നു.

കൂളിമുട്ടം പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സണ്ണിയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ടീമിനാണ് ഡി സി സിയുടെ ഔദ്യോഗിക ചുമതല. ഡോ ഫാരിസ്, ഡോ മഞ്ജീത്ത് കൃഷ്ണ എന്നീ ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള ആരോഗ്യപ്രവര്‍ത്തകര്‍ അടങ്ങുന്ന മെഡിക്കല്‍ സംഘമാണ് ഡി സി സിയിലെ രോഗികള്‍ക്ക് പരിചരണം നല്‍കുന്നത്.

മുഴുവന്‍ സമയവും രോഗികളുടെ ആരോഗ്യനിലയിലുള്ള പുരോഗതി വീക്ഷിക്കുന്നതിനോടൊപ്പം തന്നെ അവര്‍ക്ക് മാനസിക പിന്തുണ നല്‍കുന്നതിനായി കൗണ്‍സിലിങും ഇവിടെ നടത്തുന്നുണ്ട്. ഡോക്ടര്‍മാര്‍ ദിവസത്തില്‍ രണ്ടു തവണ രോഗികളുമായി സംസാരിച്ച് അവരുടെ ആരോഗ്യ പുരോഗതി വിലയിരുത്തി കൃത്യമായി റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്യുന്നുണ്ട്. അന്യസംസ്ഥാന അതിഥി തൊഴിലാളികളടക്കംഎഴുപത്തിയഞ്ചോളം കൊവിഡ് ബാധിതര്‍ക്ക് തുണയാകാന്‍ ഈ സെന്ററിന് സാധിച്ചു.

2021 മെയ് 11നാണ് എം എല്‍ എ, ഇ ടി ടൈസണ്‍ മാസ്റ്റര്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് ഡി സി സിയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ആശാവര്‍ക്കര്‍മാരുടെയും ആര്‍ ആര്‍ ടി അംഗങ്ങളുടെയും സേവനമാണ് ഡി സി സിയുടെ തൃപ്തികരമായ നടത്തിപ്പിന് മുതല്‍ക്കൂട്ട്. 24 മണിക്കൂറും പ്രവര്‍ത്തനസജ്ജമായ സെന്ററിന്റെ രാത്രികാല ചുമതല പഞ്ചായത്തിലെ 17 വാര്‍ഡിലെയും ആര്‍ ആര്‍ ടി അംഗങ്ങള്‍ കൃത്യമായി ഓരോ ദിവസം നിശ്ചയിച്ചു നിര്‍വഹിച്ചു പോരുന്നു. മൂന്നാം വാര്‍ഡ് ആര്‍ ആര്‍ ടി അംഗം ഷിയാസ് കാതിക്കോടിന്റെ നേതൃത്വത്തിലാണ് ഇവരുടെ സേവനം. അധ്യാപകരുടെ നേതൃത്വത്തിലുള്ള ഓഫീസ് സംവിധാനത്തില്‍ ഡി സി സിയുടെ പ്രവര്‍ത്തനങ്ങളുടെയും കൊവിഡ് ബാധിതരുടെയും വിശദവിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തി റിപ്പോര്‍ട്ട് തയ്യാറാക്കുന്നു.

പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീര്‍, വൈസ് പ്രസിഡന്റ് വി എസ് രവീന്ദ്രന്‍, മറ്റ് വാര്‍ഡിലെ ജനപ്രതിനിധികള്‍ എന്നിവര്‍ എല്ലാദിവസവും ഡി സി സി സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിലയിരുത്തി വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നു. പൂര്‍ണ ആരോഗ്യത്തോടെയാണ് ചികിത്സ തേടിയവര്‍ ഇവിടെ നിന്നും തിരിച്ച് അവരുടെ വീടുകളിലേക്ക് പോകുന്നത് എന്നത് സെന്റര്‍ നടത്തിപ്പിനായി മുഴുവന്‍ സമയം ചെലവഴിച്ചവര്‍ക്ക് അഭിമാനിക്കാവുന്ന നേട്ടമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീര്‍ പറയുന്നു.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News