നാരങ്ങ ചൂടുവെള്ളത്തില്‍ പിഴിഞ്ഞു കുടിക്കാറുണ്ടോ?

നാരങ്ങ ചൂടുവെള്ളത്തില്‍ പിഴിഞ്ഞു കുടിക്കാറുണ്ടോ? അതിനെ കുറിച്ച്‌ അറിയാം. നമ്മളെല്ലാവരും നാരങ്ങവെള്ളം കുടിക്കാറുള്ളവരാണ്. ഇതില്‍ ഉപ്പോ, പഞ്ചസാരയോ നമ്മള്‍ ചേര്‍ക്കാറുണ്ട്. സാധാരണ നമ്മള്‍ കുളിര്‍മക്കായി തണുത്ത വെള്ളത്തിലാണ് നാരങ്ങവെള്ളം ഉണ്ടാക്കി കുടിക്കാറുള്ളത്. എന്നാല്‍ ചൂടുവെള്ളത്തില്‍ കുടിച്ചു കഴിഞ്ഞാല്‍ അത് നമ്മുടെ ശരീരത്തില്‍ പ്രത്യേകം ഗുണം ചെയ്യും. പലര്‍ക്കും ഇതിന്‍റെ ഗുണങ്ങളെ കുറിച്ച്‌ അറിയാത്തതു കൊണ്ടാവാം ചൂടുവെള്ളത്തില്‍ കുടിക്കാത്തത്. നാരങ്ങക്ക് പലതരത്തിലുള്ള ഗുണങ്ങളുണ്ടെന്ന് നമുക്കറിയാം.

നാരങ്ങ വെള്ളം കുടിക്കുന്നത് നമ്മുടെ ദാഹശമനത്തിന് ഉന്മേഷത്തിനും എല്ലാംതന്നെ സഹായകരം ആണെങ്കിലും, ചൂടുവെള്ളത്തില്‍ നാരങ്ങ പിഴിഞ്ഞ് കുടിക്കുക എന്നത് ഏറെ ഗുണം ചെയ്യുമത്രേ.ഈ ഒരു പാനീയം നമ്മളെ വിഷവിമുക്തരാക്കുകയും എല്ലാ ഇന്‍ഫെക്ഷനില്‍ നിന്ന് നമ്മളെ രക്ഷിക്കുകയും ചെയ്യുന്നു, മാത്രമല്ല ഇതില്‍ കൂടുതല്‍ ഉപകാരപ്രദമായ മൂലകങ്ങള്‍ അടങ്ങിയിട്ടുണ്ടത്രേ.ചിലവ് കുറവില്‍ ഈയൊരു രീതിയില്‍ നമുക്ക് എല്ലാ ഗുണങ്ങളും കൈവരിക്കാം.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News