സംസ്ഥാനത്ത് നാളെ മുതൽ കെ.എസ്​.ആർ.ടി.സി സർവീസ് നടത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് 17 മുതൽ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ച സാഹചര്യത്തിൽ യാത്രക്കാരുടെ ആവശ്യാനുസരണം സംസ്ഥാനത്ത് ഉടനീളം കെ.എസ്​.ആർ.ടി.സി പരിമിതമായ സർവ്വീസുകൾ നടത്തുമെന്ന്​ അധികൃതർ അറിയിച്ചു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാകും സർവ്വീസ് നടത്തുക.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സി, ഡി കാറ്റ​ഗറിയിൽ ഉൾപ്പെടുത്തിയ (ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20% കൂടിയ) പ്രദേശങ്ങളിൽ സ്​റ്റോപ്പ്​ അനുവദിക്കില്ല. യാത്രക്കാർ കൂടുതൽ ഉള്ള സ്ഥലങ്ങളിലേക്കാണ് സർവീസുകൾ നടത്തുന്നത്. ദീർഘദൂര സർവ്വീസുകൾക്ക് നിലവിലെ ഡ്യൂട്ടി പാറ്റേൺ തുടരും എന്നാൽ ഓർഡിനറി ബസുകളിൽ 12 മണിക്കൂർ എന്ന നിലയിൽ യാത്രാക്കാരുടെ ആവശ്യാനുസരണമാകും സർവീസ് നടത്തുക. യാത്രാക്കാർ കൂടുതലുള്ള തിങ്കൾ, വെള്ളി ദിവസങ്ങളിൽ കൂടുതൽ സർവ്വീസുകൾ നടത്തും.

സമ്പൂർണ്ണ ലോക്​ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന ശനി ,ഞായർ ദിവസങ്ങളിൽ അവശ്യ സർവീസുകൾ ഒഴികെ സർവീസ് നടത്തുകയില്ല. ഞാറാഴ്ച ഉച്ചയ്ക്ക് ശേഷം ദീർഘദൂര സർവ്വീസുകൾ പുനരാരംഭിക്കും.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News